കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിനഞ്ചാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു.
ഡിസംബർ 27 ശനി വൈകുന്നേരം 4 ന് നടന്ന മെഗാ ബൈബിൾ ക്വിസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈനായി പങ്കെടുത്തു. പെർസിസ് പൊന്നച്ചൻ(കൊല്ലം) ഒന്നാം സ്ഥാനം നേടി വിജയിയായി. പ്രിൻസി പ്രിൻസ് (ബഹറിൻ) രണ്ടാം സ്ഥാനവും, ബ്രദർ രഞ്ജിത്ത് ചെറുവത്തൂർ (തൃശൂർ) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 20000,15000, 10000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ് . ചെസിൻ സാംസൺ (തൃശൂർ) നാലാം സ്ഥാനവും, നിസി സാറ പോൾ (തൃശൂർ) അഞ്ചാം സ്ഥാനവും നേടി.
നീതു മേഴ്‌സി ജെയിംസ് (മുംബൈ), ബീന കെ സാം (കോട്ടയം), ഷിബി പൗലോസ് (തൃശൂർ) റെജീന സനൂപ് (യു കെ) ലിസ സുമോദ് (കുന്നംകുളം) എന്നിവർ ആറു മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ 2026 ഫെബ്രുവരി 1ന് നടക്കുന്ന യു.പി.എഫ് 44 മത് വാർഷിക കൺവെൻഷനിൽ വെച്ച് നൽകും.
ക്വിസ് ഓൺലൈൻ സംവിധാനം ബ്രദർ വിബിൻ സി. ബി നിയന്ത്രിച്ചു.പാസ്റ്റർ പ്രതീഷ് ജോസഫ് (ചീഫ് എക്സാമിനർ ), പാസ്റ്റർ ഷിന്റോസ് കെ എം( രജിസ്ട്രാർ ), പാസ്റ്റർ കെ കെ കുര്യക്കോസ്(ജനറൽ പ്രസിഡന്റ് ), ബ്രദർ ജോബിഷ് ചൊവ്വല്ലൂർ( ജനറൽ സെക്രട്ടറി ), ബ്രദർ പി ആർ ഡെന്നി (ട്രഷറർ) പാസ്റ്റർ.സി യു ജെയിംസ്, ബ്രദർ ഷിജു പനക്കൽ( ബോർഡ് അംഗങ്ങൾ )എന്നിവർ നേതൃത്വം നൽകി.
