• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ശക്തമായ എതിർപ്പിനെതുടർന്ന് മത പരിവർത്തന നിരോധന നിയമം പിൻവലിച്ചു

P S Cherian - INDIA - September 2, 2026
P S Cherian
1,482 views 0 secs 0 Comments

പനാജി (ഗോവ): ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം.

ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്ന മതപരിവര്‍ത്തന നിരോധന ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ബില്ലിനെതിരെ ഗോവയിലെ കത്തോലിക്ക സഭയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഭരണപക്ഷ ത്തുനിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഭരണപക്ഷത്തെ കത്തോലിക്കാ എംഎല്‍ എമാരുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചര്‍ച്ച നടത്തുകയും ബില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. നിയമസഭാ കാര്യസൂചികയില്‍നിന്ന് ബില്‍ ഒഴിവാക്കുകയും ചെയ്തു.

സമ്മര്‍ദ്ദം, സ്വാധീനം, പ്രലോഭനം, വിവാഹം, എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനങ്ങളാണ് നിരോധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഗവണ്‍ മെന്റ് വാദമെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയങ്ങള്‍ തുടക്കംമുതല്‍ ഉയര്‍ന്നിരുന്നു. ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും കുറഞ്ഞത് 50,000 രൂപ പിഴയും അടക്കമുള്ള കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്തിരുന്നു.

വിവാഹം നടത്തുന്ന പുരോഹിതന്മാര്‍ക്കും 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇരകളായി കണക്കാക്കപ്പെടുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥഉണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും പണം ലഭിക്കുന്നതിനായി വ്യാജപരാതികള്‍ ഉയരാനുള്ള സാധ്യതകളുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങളോ കണ്‍വന്‍ഷനുകളോ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍പോലും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് കേസുകള്‍ നല്‍കുകയും അതില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുകയും ചെയ്യുന്നതും പതിവാണ്.

ബില്‍ പൂര്‍ണമായി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭാവിയില്‍ ബില്‍ ഭേദഗതി ചെയ്ത് വീണ്ടും അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല.

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ കത്തോലിക്ക സഭ ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് ഗോവന്‍ ഗവണ്‍മെന്റിന്റെ ഈ നടപടി.

TAGS:
PREVIOUS
ചെങ്ങന്നൂർ പുലിപുറത്ത് ജോൺ ചാക്കോ (65) നിര്യാതനായി
NEXT
ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1274 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
866 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
817 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
682 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
699 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
647 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
648 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
675 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
May 12, 2026
ബ്ലെസ് ദ നേഷന്‍ മൂവ്മെൻറ് പ്രാർത്ഥനാ സമ്മേളനം ഇന്ന് സൂം പ്ലാറ്റ് ഫോമിൽ
December 22, 2025
അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലപ്രഥമ കൺവൻഷൻ കുണ്ടറയിൽ
June 6, 2026
വൈ.പി.ഇ കർണാടക സ്റ്റേറ്റ് ഭാരവാഹികൾ
December 1, 2025
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് ഇന്നു മുതൽ തിരുവല്ലയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved