രാജനന്ദഗാവ് (ഛത്തീസ്‌ഗഡ്):ഛത്തീസ്ഗഡ് ഗവൺമെൻ്റിൽ ബി & ആർ ചീഫ് എൻജിനിയറും സുവിശേഷവർത്തകനും സഭാ സ്ഥാപനുമായിരുന്ന മല്ലപ്പള്ളി കാളിയം മഠത്തിൽ പാസ്റ്റർ കെ. ജെ. ജോർജിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാജനന്ദഗാവ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
പരേത തോട്ടക്കാട് കയ്യാലയ്ക്കകത്ത് പുളിമൂട്ടിൽ കുടുംബാംഗവും ശാലേം ട്രാക്ട് സൊസൈറ്റി ട്രഷറർ മാത്യു ഉമ്മന്റെ സഹോദരിയുമാണ്.
മക്കൾ : ജെസ്സി, ഷാജി, പാസ്റ്റർ റെജി. പാസ്റ്റർ സി. പി. മാത്യു മരുമകനും പാസ്റ്റർ ജസ്റ്റിൻ ബിജു കൊച്ചുമകനുമാണ്.
