പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ അന്നമ്മ ജോസഫ് (101) 2026 ഓഗസ്റ്റ് 11-ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷ
2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 7:30 മുതൽ എക്സീസിയ ചർച്ച് ഓഫ് ഗോഡ് ഹാൾ, പാലാരിവട്ടത്ത് ഭൗതികശരീരം പൊതുദർശനത്തിനായി വയ്ക്കും.
ഉച്ചയ്ക്ക് 1:00 മണിക്ക് IPC എബനേസർ ചർച്ച് ഹാൾ, എടവെറ്റാൽ ശുശ്രൂഷ നടക്കും.
വൈകുന്നേരം 4:00 മണിക്ക് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.
ദീർഘവും കൃപാപൂർണ്ണവുമായ ജീവിതം നയിച്ച അന്നമ്മ ജോസഫ് കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയായിരുന്നു. പരേതനായ പാസ്റ്റർ സി.കെ. ജോസഫിനോടൊപ്പം വിശ്വാസജീവിതത്തിൽ ഉറച്ചുനിന്ന അവർ കുടുംബത്തെ ദൈവഭക്തിയിലും സ്നേഹത്തിലും വളർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു.
മക്കൾ: സാറാമ്മ ജോർജ് (ദീനാമ്മ); കൊരുത് ജോസഫ് (മാത്തുക്കുട്ടി), എബ്രഹാം ജോസഫ് (ജോയ്), റോസമ്മ സ്കറിയ, ജീ.ജോസഫ് (ജിജി).
മരുമക്കൾ : പാസ്റ്റർ ജോൺ ജോർജ്, ആനി( സാലിക്കുട്ടി), റെയ്ച്ചൽ ( മിനി), സ്കറിയ( തങ്കച്ചൻ), റെയ്മോൾ.
കൊച്ചുമക്കൾ: റോണി ഭാര്യ ജോയ്സും, അനൂപ് ഭാര്യ അഡ്രിയാൻ , അക്സയും ഭർത്താവ് ബ്രാൻഡൻ,സ്റ്റാൻലി, നെയ്തൻ, ഹന്ന എന്നിവരും കൊച്ചു മക്കളുടെ മക്കളായ
സമൻന്ത, സൈലസ്, ഹെയ്‌ലി, സോയറും ഉൾപ്പെടുന്ന സ്നേഹസമ്പന്നമായ കുടുംബമാണ് പരേതയ്ക്ക് പിന്നിലുള്ളത്.
