മുണ്ടത്താനം: മുണ്ടത്താനം ഐപിസി എബനേസർ സഭയിലെ പ്രാരംഭ കാല വിശ്വാസി കുന്നേൽ പരേതനായ മുടിമല കെ.കെ ജോയിയുടെ ഭാര്യ അന്നമ്മ ജോയി (87) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്‌കാരം 26 ന് വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് മുണ്ടത്താനം ഐപിസി എബനേസർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തണ്ണിപ്പാറ സെമിത്തേരിയിൽ.
മക്കൾ: ഫിലിപ്പ് (സണ്ണി) എസ്.ജെ ഏജൻസി – പൊട്ടുകുളം, മാത്യു (സജി) പ്രിൻസിപ്പൽ സെന്റ് ജോൺസ് സ്കൂൾ ഔറായി ഉത്തർപ്രദേശ്, ഇസമ്മ തോമസ് (ബിജി) സീനിയർ ഇൻഷുറൻസ് അഡ്വൈസർ – യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കായംകുളം.
മരുമക്കൾ: എൽസി, സൗമ്യ, തോമസ്കുട്ടി പി. വൈ (മാനേജിങ് ഡയറക്ടർ, എ.എസ്.റ്റി മോട്ടോർസ്, റ്റി.വി.എസ് മോട്ടോർ കമ്പനി ഡീലർ) കായംകുളം, കറ്റാനം.
