വെണ്ണിക്കുളം: കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ (92)കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര ശുശ്രൂഷ ഒക്ടോബർ 2 ന് വ്യാഴാഴ്ച നടക്കും. ഭൗതീക ശരീരം രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരും . 9.30 മുതൽ കുമ്പനാട് ഹെബ്രോൺ ചാപ്പലിൽ ശുശ്രൂഷകൾ നടക്കും. 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷ നടക്കും.
ഭാര്യ:ഇരവിപേരൂർ തൈക്കൂട്ടത്തിൽ കുടുംബാംഗമായ പരേതയായ ഏലിയാമ്മ. മക്കൾ:വത്സ, ബേബി, മോളി, കൊച്ചുമോൾ , ലൗലി, ലാലി , ഷാൻ്റി , പരേതരായ പൊന്നച്ചൻ , സന്തോഷ്. മരുമക്കൾ: ജോയി,സൂസി, സണ്ണി,സാജൻ, വത്സൻ, ജോയി ജോൺ, തോമസ് ജോർജ്ജ്.
