കുണ്ടറ : ഇലഞ്ഞിക്കോട് എ.ജി. സഭാംഗം ബെൻസൺ ഭവനിൽ കെ. ജി. യോഹന്നാൻ(73) ജൂൺ 8ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കേന്ദ്ര സായുധ പോലീസ് സേനയായ സി.ആർ. പി. എഫിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു. വിശ്രമമല്ല ജീവിതം എന്ന് സമൂഹത്തെ പഠിപ്പിച്ചു. ശാരീരിക അവശതകളും ക്ഷീണവും വകവയ്ക്കാതെ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദൈവാശ്രയ ബോധം ജീവിതത്തിൽ എപ്പോഴും കാത്ത് സൂക്ഷിച്ചു.
സംസ്കാര ശുശ്രൂഷ ജൂൺ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് കുണ്ടറ കാരിക്കലുള്ള സഭാ സെമിത്തേരിയിൽ സംസ്കരിക്കും. സംസ്‌കാര ശുശ്രൂഷയ്ക്ക് സഭാ പാസ്റ്റർ ഫിന്നി ജോർജ് നേതൃത്വം നൽകുന്നതാണ്.
ഭാര്യ : അന്നമ്മ യോഹന്നാൻ
മക്കൾ :ബെൻസൻ യോഹന്നാൻ
ബെൻസിമോൾ യോഹന്നാൻ
മരുമക്കൾ : സിനി ബെൻസൻ,
ലീൻ ആന്റണി.
കൊച്ചുമക്കൾ :അലൻ, ആൽബിൻ, ആഷ്‌ലി, ആൻഡ്രിയ.
വാർത്ത:പാസ്റ്റർ എബ്രഹാം കോശി
