ഐവർകാല:പ്രശസ്ത സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സുനിൽ സോളമന്റെ ഭാര്യാമാതാവ് ഐവർകാല ബഥേൽ മന്ദിരം പരേതനായ പി. ഡേവിഡിന്റെ ഭാര്യ മാർത്ത ഡേവിഡ്(87) നിത്യതയിൽ.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 നാളെ രാവിലെ 9 മണിക്ക് ഐവർകാല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ ആരംഭിച്ച്,12 മണിക്ക് തുവയൂരിൽ ഉള്ള സഭാ സെമിത്തേരിയിൽ.
മക്കൾ: ജോൺസൺ സി.ഡി., ജെസി സുനിൽ . മരുമക്കൾ: സുനിൽ സോളമൻ, ശാലിനി ജോൺസൺ.
വാർത്ത :ഷെജി ഫിലിപ്പ്
