പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും
ഐ.പി.സി പഴന്തോട്ടം സഭാംഗവുമായ അല്ലപ്ര ബേഥേല്‍ വീട്ടില്‍ സുവിശേഷകൻ ഡി. ജോണ്‍ വില്ലൃംസ് (75) നിത്യതയില്‍ പ്രവേശിച്ചു.
സംസ്‌കാരം: ഏപ്രിൽ 10ന് വെള്ളിയാഴ്ച രാവിലെ 11 ന് സ്വഭവനത്തില്‍ ഉള്ള ശുശ്രൂഷകളെ തുടർന്ന് ഉച്ചയ്ക്ക് 1 ന് പഴന്തോട്ടം ഐ.പി.സി ബേഥേല്‍ സഭയിൽ വച്ച്നടക്കുന്ന പൊതുദർശനത്തിനും ശേഷം വൈകിട്ട് 4 ന് പുത്തന്‍കുരിശുള്ള സഭാസെമിത്തേരിയില്‍ നടക്കും.
ഭാര്യ: അന്നമ്മ വില്ല്യംസ് വടവുകോട്. മക്കള്‍: റീച്ചര്‍ വില്ല്യംസ് (ചൈന), റീന വില്ല്യംസ് (കാനഡ). മരുമക്കള്‍: ബിജിലി റീച്ചര്‍ (ചൈന), സാജു കെ. വര്‍ഗ്ഗീസ് ചെമ്മനാട് (കാനഡ).
കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിയിൽ ഇരിക്കുമ്പോൾ ജോലി രാജിവെച്ച് കർത്താവിൻ്റെ വേലയ്ക്കായി സമർപ്പിച്ചു.
അഞ്ചു പതിറ്റാണ്ട് മുമ്പ്
ട്രൈബൽ മിഷൻ
രൂപീകൃതമായപ്പോൾ അതിൻ്റെ ആദ്യത്തെ മിഷനറിയായി നിലമ്പൂർ, അട്ടപ്പാടി,വയനാട്, തമിഴ്നാട് എന്നിവിടങ്ങളിലെ നിരവധി മിഷൻ ഫീൽഡുകളിലെ ശക്തനായ പ്രവർത്തകനായിരുന്നു. ഇപ്പോൾ പെരുമ്പാവൂർ അല്ലപ്രയിലെ വീട്ടിൽ ജീവിതം നയിച്ചു വരികയായിരുന്നു.
വാർത്ത: കെ.ജെ. ജോബ് വയനാട്
