പായിപ്പാട്: ഗീഹോൻ തിയോളജിക്കൽ സെമിനാരി ഡയറക്ടറും ഫുജൈറ ഐപിസി സഭയുടെ ശശ്രൂഷകനുമായ പാസ്റ്റർ ഡോ. എം. വി. സൈമൺൻ്റെ മാതാവ് പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 28ന് ചൊവ്വാഴ്ച പായിപ്പാടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചാഞ്ഞോടി ഐപിസി ഗിലെയാദ് സഭയുടെ സെമിത്തേരിയിൽ നടക്കും നടക്കും.
ഭർത്താവ്: കിടങ്ങന്നൂർ മോടിപ്പറമ്പിൽ പരേതനായ പാസ്റ്റർ കെ. സി. വർഗീസ്.
മക്കൾ: എം.വി.അലക്സാണ്ടർ, പാസ്റ്റർ ഡോ. എം.വി.സൈമൺ (യുഎഇ), പാസ്റ്റർ സാം വർഗീസ് (യുകെ), പാസ്റ്റർ തോമസ് വർഗീസ്, മേഴ്സി മനോജ്, ഷൈനി തോമസ്.
മരുമക്കൾ: ഡെയ്സി, സെലിൻ, ലിസ്സി, മോളി, പാസ്റ്റർ മാനോജ് മാത്യു, പാസ്റ്റർ സുനു തോമസ്.
