കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം എബനേസർ കോട്ടേജിൽ റിട്ട. അദ്ധ്യാപിക ഏലിയാമ്മ സാമുവേൽ (81) നിത്യതയിൽ പ്രവേശിച്ചു.
ഭൗതികശരീരം മെയ് 8 വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. 9.30 ന് അലക്കുഴി റ്റി.പി.എം സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
പരേതനായ വി. ടി. സാമുവേലാണ് ഭർത്താവ്.
മക്കൾ: ബിനു സാം (ഷാർജ), ബ്ലെസ്സി എബി (ഒഹിയോ, യുഎസ്). മരുമക്കൾ: അനിത ബിനു (ഷാർജ), എബി വർഗീസ് (ഒഹിയോ, യുഎസ്)
