കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ-സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ബ്രദറൺ സഭയിലെ ആദ്യകാല സുവിശേഷകരായ പരേതരായ കെ. കെ. ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും ആറു മക്കളിൽ മൂത്ത
മകനാണ്. ജയ്നമ്മയാണ് ഭാര്യ. മക്കൾ: ബിജു, ബിന്നി. പ്രസിദ്ധ സുവിശേഷൻ കെ.ജി. കുര്യൻ്റെ മരുമകനാണ്.
പ്രമുഖ ഗായകനായ ബിനോയ് ചാക്കോ സഹോദരനും ജോൺ കുര്യൻ സഹോദരീ ഭർത്താവുമാണ്.
തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രിസൺ ഫെലോഷിപ്പ് സജീവ പ്രവർത്തകർ എന്നനിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഡോ. കുഞ്ഞുമോൻ ചാക്കോ. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിവിധ സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
