കൊച്ചി: ഐപിസി എറണാകുളം സഭയിൽ മൂന്നുദിവസത്തെ ബൈബിൾ ക്ലാസ് നടക്കും. ജൂൺ 26 വെള്ളി മുതൽ 28 ഞായർ വരെ രാവിലെ 10.30 നും വൈകിട്ട് 7 മണിക്കുമാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിൽ പുതിയ സൃഷ്ടി എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹീത ദൈവദാസൻ ഡോ. ഇടിച്ചെറിയാ നൈനാൻ ക്ലാസ് എടുക്കും.സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ ഡൊമിനിക്ക് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.ചർച്ച് ക്വയർ ഗാനാലാപനം നടത്തും.സഭാ സംഘടന വ്യത്യാസമില്ലാതെ എല്ലാവരെയും ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നതായി സഭാപാസ്റ്റർ അറിയിച്ചു.
ബൈബിൾ ക്ലാസ് നാളെ മുതൽ
