തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയിലെ സീനിയർ അംഗവും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ബ്രദർ ഡോ. അനിൽ ജോയ് തോമസിന്റെ പ്രിയ മാതാവും തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ ശ്രീ റ്റി റ്റി തോമസിന്റെ (ജോയ് കൊച്ചുപാറയിൽ) ഭാര്യയുമായ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറേക്കാർ കുടുംബാംഗം അറപ്പുരയിൽ പൂന്തോട്ടത്തിൽ പുത്തൻവീട്ടിൽ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ, 86 വയസ്സ്) ജൂലൈ 23 വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർദ്ധക്യ സഹജമായ ശാരീരിക പ്രയാസങ്ങളാൽ ചില നാളുകളായി കിടപ്പിലായിരുന്നു. മുംബൈയിലെ റ്റി ബി ഹോസ്പിറ്റിലും, ലിബിയയിലെ ട്രിപ്പോളി ഹോസ്പിറ്റലിലും, ഒമാനിലെ ഖോളാ ഹോസ്പിറ്റലിലും മുൻപ് സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈറ്റ്), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈറ്റ്), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : സാബു (കൊട്ടാരക്കര), ഓമന (ആയൂർ), പരേതരായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഗ്രേസി.
സംസ്കാരം പിന്നീട് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദൈവാലയത്തിൽ വച്ച് നടത്തും.
