തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി അഡ്വ. വി. ഡി.സതീശന് ആശംസ അറിയിച്ച് പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി. കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി. ഡി. സതീശന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ എടുക്കുന്ന എല്ലാ ജനകീയ തീരുമാനങ്ങൾക്കും സഭയുടെ പിന്തുണ അറിയിച്ചു.
സഭയുടെ പൊതുവായ ചില ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.സർക്കാരിൻ്റെ പരിഗണയ്ക്കായി വിശദമായ നിവേദനം മുഖ്യമന്ത്രിക്ക് നൽകി.
പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ നോബിൾ പി. തോമസ, പാസ്റ്റർ തോമസ് എം. പുളിവേലിൽ, ജെയ്സ് പാണ്ടനാട്, ഫിന്നി പി. മാത്യു, പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർ കെ. എ. തോമസ്, പാസ്റ്റർ ജേക്കബ് കുര്യൻ, പാസ്റ്റർ സതീഷ് നെൽസൺ, പാസ്റ്റർ ലിജു വിതുര എന്നിവർ സംഘത്തിലുണ്ടായിരുന്നു.



