നവാപൂർ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുടെ മഹാരാഷ്ട്ര, ഗുജറാത്ത് സ്റ്റേറ്റ്കളിലെ ശുശ്രുഷകൻമാരുടേയും സഭാമൂപ്പൻമാരുടേയും സമ്മേളനം സമാപിച്ചു. ഫെബ്രുവരി 12-16 വരെ വിവിധ സ്ഥലങ്ങളിൽ നടന്ന സമ്മേളനങ്ങൾ ഇൻ്റർനാഷണൽ പ്രസിഡൻ്റ് റവ. ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.
സഭാപരിപാലനം, മിഷൻസ് എന്നീ വിഷയങ്ങളെ സംബന്ധിച്ച് സഭാ ഭാരവാഹികൾ ക്ലാസുകളെടുത്തു. സുവിശേഷ പ്രവർത്തനങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തുകയും രാജ്യത്തിൻ്റെ സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. രണ്ട് സംസ്ഥാനഅളിലുമായി സഭക്ക് 200 ൽ അധികം സഭകളുണ്ട്. ജനറൽ കോർഡിനേറ്റർ പാസ്റ്റർ റെജി തോമസ് നേതൃത്വം നൽകി.


