ഉദയ്പൂർ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്തു സഭയായ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുടെ നേതൃത്വ സമ്മേളനത്തിന് തുടക്കമായി. 8 ന് ആരാധനയിലെ പാദശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനം അന്തർദേശിയ പ്രസിഡൻ്റ് ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്തു.
ഇൻഡ്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി 60 ലീഡേഴ്സ് പങ്കെടുക്കുന്ന സമ്മേളനം 11 ന് സമാപിക്കും.
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് മരുഭൂമിയുടെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന ഡോ. തോമസ് മാത്യൂസ് തുടക്കം കുറിച്ച ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ചിന് ഇൻഡ്യയിൽ ആയിരത്തിലധികം പ്രദേശിക സഭകളുണ്ട്. സഭയുടെ നേതൃത്വത്തിൽ നടക്കുന്ന നവാപൂർ കൺവൻഷൻ നോർത്തിന്ത്യയിലെ ഏറ്റവും വലിയ ആത്മിയ സംഗമമാണ്.
പാസ്റ്റർമാരായ കെ ഒ വർഗീസ്, കെ വി ഏബ്രഹാം എന്നിവർ ആരംഭകാലങ്ങളിൽ സഭക്ക് നേതൃത്വം നൽകിയവരാണ്. ഡോ. പോൾ മാത്യൂസ് ഇൻഡ്യയിലെ സഭകൾക്ക് നേതൃത്വംനൽകുന്നു. ഡോ. ഫിന്നി ഫിലിപ്പ് നേതൃത്വം നൽകുന്ന ഫിലദൽഫിയ ബൈബിൾ കോളേജ് ഇൻഡ്യയിലെ പ്രമുഖ വേദശാസ്ത്ര പഠന കേന്ദ്രമാണ്.
