കൊല്ലകടവ്: കേരള സീനിയർ പാസ്റ്റേഴ്സ്
ഫെലോഷിപ്പിൻ്റെ പ്രതിമാസ കൂട്ടായ്മ ഒക്ടോബർ 3, ശനിയാഴ്ച രാവിലെ 10 ന് കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്‌തൽ ആശ്രമ വളപ്പിലുള്ള കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ എം. മാത്യു വചനശുശ്രൂഷ നിർവഹിക്കും.
ദൈവശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ദൈവദാസന്മാരുടെ ഈ പ്രതിമാസ കൂട്ടായ്‌മ അനുഗ്രഹീതമായ ആത്മീയ കൂട്ടായ്‌മയ്ക്കും പരസ്പര പ്രോത്സാഹനത്തിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഒരു വേദിയാണ്.
വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം ജോർജ്,
കുറ്റപ്പുഴ: 99471 70267

