കൊട്ടാരക്കര:ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും ആയൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ച
രാവിലെ 10 മുതൽ
ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും കൊട്ടാരക്കര വാളകം ഭാഗങ്ങളിൽ നടന്നു.

അഞ്ചു പ്രധാന സ്ഥലങ്ങളിൽ ഗാനാലാപനവും വചനപ്രഘോഷണവും നടന്നു.റെനി പ്രിൻസി, ലോവിസ് ഡാനിയേൽ, ജെസ്സി എബ്രഹാം, ജെസ്സി കോശി,
മോളിക്കുട്ടി ബാബു തുടങ്ങിയവർ സന്ദേശം നൽകി.
ടീം അംഗങ്ങളായി 80 പേർ ഉണ്ടായിരുന്നു.
ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം നൽകി. ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പ്രോഗ്രാം പ്രാർത്ഥനയോടെ സമാപനമായി.
വാർത്ത: ജാൻസി ജോബ് (മീഡിയ സെക്രട്ടറി)

