വലക്കാവ്: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ തൃശൂർ ഈസ്റ്റ് സെൻ്റർ സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക സമ്മേളനം വലക്കാവ് ഐ.പി.സി. ഫിലദെൽഫിയ സഭയിൽ വെച്ച് ഓഗസ്റ്റ് പന്ത്രണ്ടിന് രാവിലെ ഒൻപത് മുതൽ അഞ്ചുവരെ നടത്തപ്പെടും. ഐ.പി.സി. തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: മാത്യു തോമസ് സമർപ്പണ ശിശ്രൂഷ നിർവഹിക്കും. ഐ.പി.സി. സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോ: സാജൻ. സി. ജേക്കബ്ബും, ഐ. സി. പി എഫ്.നോർത്ത് കേരള റീജിയണൽ സെക്രട്ടറി ഇവാ. സുനിൽകുമാറും ക്ലാസ്സുകൾ നയിക്കും. സുപ്രണ്ട് ബ്രദർ. സി. എം. ജോയി, സെക്രട്ടറി ബ്രദർ. ജയിംസ് പോൾ, ട്രഷറർ. ബ്രദർ. സിബിൻ കുര്യൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
തൃശ്ശൂർ ഈസ്റ്റ് സെൻ്റർ അദ്ധ്യാപക സമ്മേളനം ഓഗസ്റ്റ് പന്ത്രണ്ടിന്
