നമ്മുടെ കർത്താവ് ഒരു സ്ത്രീയോട് സുവിശേഷം പറയാൻ വേണ്ടി മാത്രം നട്ടുച്ചക്ക് ശമര്യയിൽ പോയ കാര്യം കഴിഞ്ഞാഴ്ച ചിന്തിച്ചല്ലോ. ഈ സ്ത്രീയുടെ ഭൂതവും ഭാവിയുമെല്ലാം അറിയുന്ന
കർത്താവ്, കുടിക്കാൻ വെള്ളം ചോദിച്ചു കൊണ്ട് സംഭാഷണം
ആരംഭിച്ചു. തുടർന്ന് സംഭാഷണം നടത്തുവാനുള്ള സാഹചര്യം
സൃഷ്ടിച്ചുകൊണ്ട് കർത്താവ്,അവളുടെ ഭർത്താവിനെ വിളിച്ചു
കൊണ്ടുവരാൻ പറയുന്നു. അവൾക്ക് ഭർത്താവില്ലായെ
ന്നായിരുന്നു അവളുടെ മറുപടി. എന്നാൽ കർത്താവിൻ്റെ മറുപടി അവളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആയിരുന്നു.
” എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: ‘എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യ തന്നേ’ എന്നു യേശു പറഞ്ഞു” (യോഹന്നാൻ 4:17, 18 ).
അക്ഷരാർത്ഥത്തിൽ സ്ത്രീ നടുങ്ങി. അവൾക്ക് രണ്ട് കാര്യങ്ങൾ ചെയ്യാമായിരുന്നു .
ഒന്നുകിൽ കുറ്റം സമ്മതിക്കുക, അല്ലെങ്കിൽ
കുറ്റം നിഷേധിക്കുക. എന്നാൽ അവൾ കുറ്റം നിഷേധിച്ചില്ല .
കാരണം, അവളോട് സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക്ബോധ്യമായി.
അവൾ പറഞ്ഞു,”യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.”
എന്താണ് പ്രവാചകൻ അവളോട് പറഞ്ഞത് ? അവളുടെ രഹസ്യ
പാപത്തെക്കുറിച്ചാണ് അവളോട് പറഞ്ഞത്. അത് നാട്ടുകാരെ
കേൾക്കെ വിളിച്ചു കൂവുകയല്ലായിരുന്നു താനും. ഇതല്ലേ പ്രധാന
പ്രവാചക ദൗത്യം? നാഥാൻ പ്രവാചകൻ ഇതല്ലേ ചെയ്തത്?
പാപം ചെയ്തവനെ മാനസാന്തരത്തിലേക്ക് നയിക്കുകയായിരുന്നു
പ്രവാചകർ ചെയ്തത്. അവരെ സാമൂഹ്യ മാധ്യമത്തിലൂടെ “വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കുക” അല്ലായിരുന്നു . നിന്നെ വാലല്ല ,
തലയാക്കുമെന്നുമല്ല പറഞ്ഞത്. ചിറകുള്ള വാഹനത്തിൽ കയറ്റി
മഞ്ഞു പെയ്യുന്ന നാട്ടിൽ എത്തിക്കുമെന്നുമല്ല പറഞ്ഞത് !
ശമര്യക്കാരി അഞ്ച് ഭർത്താക്കന്മാരോടൊപ്പം ജീവിച്ചവളാണ്.
കർത്താവുമായി സംസാരിക്കുമ്പോൾ അവൾ വിവാഹം കഴിക്കാത്ത ഒരാളുമായി സഹജീവിതബന്ധത്തിലായിരുന്നു.
ഇന്നത്തെ ഭാഷയിൽ,
“ലിവിംഗ് ടുഗെതർ” ആയിരുന്നു. ഈ ബന്ധത്തെ കർത്താവ് അംഗീകരിച്ചില്ല. കർത്താവിൻ്റെ പ്രവചനം അവളുടെ ജീവിതത്തെ മാനസാന്തരത്തിലേക്ക് നയിച്ചു. ഇത് അവളുടെ ജീവിതത്തെമാറ്റിമറിച്ചു .പാപബോധം വരുത്തുന്നപ്രവചന ശബ്ദം ഇന്ന് കേൾപ്പാനുണ്ടോ? ശുഭ ഭാവി പറയുന്ന, അനുഗ്രഹം വാരിക്കോരി നൽകുന്ന പ്രവാചകന്മാർ സുലഭമാണ് .
പാപബോധം വരുത്തുന്ന,
മാനസാന്തരത്തിലേക്ക് നയിക്കുന്ന
പ്രവാചക ശബ്ദം സഭകളിൽ മുഴങ്ങട്ടെയെന്ന് പ്രാർത്ഥിക്കാം .
അപ്പോഴല്ലേ,യഥാർഥ ഉണർവ് ഉണ്ടാവുന്നത് ?തെറ്റിനെ മുഖം
നോക്കാതെ,തെറ്റെന്ന് വിളിച്ചു പറയുന്ന പ്രവാചകന്മാർ
എഴുന്നേൽക്കട്ടെ, ആമേൻ.
