ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ് ഇന്ന് ഏപ്രിൽ 14 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള ഗ്ലോറി റിവൈവൽ ജനറേഷൻ ചർച്ചിൽ വച്ച് നടന്നു . ശക്തിയാൽ നിറയുക (അപ്പൊ. 1:8) എന്നതായിരുന്നു ചിന്താവിഷയം.
ഡോ. എബി പി മാത്യു ബീഹാർ സന്ദേശം നൽകി . പാസ്റ്റർ രെജിത് എബ്രഹാം ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ ഐസക് വി ജോൺ, ദിനേശ് കുഞ്ഞുമോൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പാസ്റ്റർ അജി മാത്യു, സെക്രട്ടറി ബ്രദർ സാബു മത്തായി, ട്രഷറർ ബ്രദർ സജി പി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
