ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഫാമിലി കോൺഫ്രൻസ് ഇനി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം. ഹൂസ്റ്റണിൽ നടക്കുന്ന അജിഫ്ന കോൺഫ്രൻസിൽ പാസ്‌റ്റർ തോമസ് വർഗീസ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠ്യേന ജനറൽ ബോഡി പാസ്സാക്കുകയായിരുന്നു. മുൻ നിശ്ചയപ്രകാരം 2027 ലെ അജിഫ്ന സമ്മേളനം ഫ്ലോറി ഡയിൽ നടക്കും. പാസ്റ്റർ സാം പണിക്കരാണ് കൺവീനർ. അതിന് ശേഷം 2029 ലായിരിക്കും അടുത്ത സമ്മേളനം നടക്കുക.
ദീർഘനാളുകളായി അമേരിക്കയിൽ എല്ലാ മലയാളി പെന്തെക്കോസ്ത് സഭകളും ചേർന്നുള്ള പി സിനാക്ക് സമ്മേളനങ്ങളും വിവിധ സഭാപ്രസ്ഥാനങ്ങളുടെ ഫാമിലി കോൺഫ്രൻസുകളും എല്ലാ വർഷവും നടന്നിരുന്നു. എന്നാൽ ചില വർഷങ്ങൾക്ക് മുൻപ് പിസിനാക്ക് രണ്ടു വർഷത്തിൽ ഒരിക്കൽ നടത്താൻ തീരുമാനിച്ചു, പിന്നീട് ഐപിസിയും അതിനെ തുടർന്ന് ശാരോൻ ഫെലോഷിപ്പും തങ്ങളുടെ ഫാമിലി കോൺഫ്രൻസുകളും രണ്ടു വർഷത്തിൽ ഒരിക്കൽ നടത്താൻ തീരുമാനിച്ചിരുന്നു. അതേ പാതയിൽ ഇപ്പോൾ എജിയും തീരുമാനം എടുത്തിരിക്കുന്നു.
