ദൈവം സ്നേഹവാനാണ് .
അങ്ങനെയുള്ള ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ച
മനുഷ്യരെ നിത്യ നരകത്തിൽ തള്ളുകയില്ലായെന്ന്
ചിന്തിക്കുന്നവർ ഉണ്ട് . അഥവാ നരകത്തിലിട്ടാലും അത്
താൽക്കാലികം ആണെന്നും ചിന്തിക്കുന്നവരും ഉണ്ട്. ദൈവം സ്നേഹമാണെന്നന്ന് പറയുന്നതിൽ തർക്കമില്ല.
സ്നേഹമില്ലാത്ത
തുകൊണ്ടല്ല ദൈവം ന്യായവിധി നടത്തുന്നത്, സ്നേഹം നിരസിച്ചതുകൊണ്ടാണ്. പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയ മനുഷ്യനെ ദൈവത്തിങ്കലേക്ക് മടക്കി വരുത്തുവാൻ ദൈവം തന്നെ
മുൻകൈ എടുത്തു. നമ്മുടെ പാപത്തിൻ്റെ ശിക്ഷ
യേശു ക്രിസ്തുവിന്മേൽ ചുമത്തി, യേശു ക്രൂശിൽ മരിച്ചു.
വിശ്വസിക്കുന്ന ഏവർക്കും രക്ഷ സൗജന്യമായി നൽകി. എന്നാൽ
ഈ സ്നേഹത്തെയും രക്ഷയെയും നിരസിക്കുന്നതുകൊണ്ടാണ്
ന്യായവിധി. ബൈബിൾ വാക്യങ്ങൾ നോക്കുക ……
യോഹ. 3:17-20 : ” ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.”
വെളിച്ചം നൽകിയിട്ടും അത് സ്വീകരിക്കാതെ ഇരുളിൽ വസിക്കുന്നവർ സ്വയം നരകം തെരഞ്ഞെടുക്കുകയാണ് .അതിന് ദൈവം ഉത്തരവാദി അല്ല.
യേശു കൃസ്തുവിനെ രക്ഷിതാവായി സ്വീകരി
ക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല.
റോമർ 8:1″അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. “
എത്ര വലിയ പ്രഖ്യാപനം ആണ്. ക്രിസ്തുയേശുവിലുള്ളവരുടെ ശിക്ഷ ക്രൂശിൽ വഹിച്ചു കഴിഞ്ഞതിനാൽ ഇ.ത് വിശ്വസിക്കുന്നവർക്ക് ഇനി ശിക്ഷ ഇല്ല. എന്നാൽ രക്ഷിക്കപ്പെടാത്തവരെ
തീപൊയ്കയിൽ (നരകം) തള്ളിയിടും .
” ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.( വെളിപ്പാട് 20:15 ) .
അവഗണിക്കാൻ പറ്റാത്ത താക്കീത്
പാപികൾ മാനസാന്തരപ്പെടേണം എന്നുള്ളത് ദൈവത്തിൻ്റെ
കൽപന ആണ് , അപേക്ഷയല്ല. ” എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു”
( അ .പ്ര 17: 30, 31 ). “
മാനസാന്തരപ്പെടാത്തവരെ ന്യായം വിധിപ്പാൻ യേശുവിനെ
പിതാവായ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നു . ന്യായവിധി
യുടെ സമയവും നിശ്ചയിച്ചിരിക്കുന്നു .
വെളിപ്പാട് പുസ്തകത്തിലും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
വെളിപ്പാട് 20: 11, 12: ” ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നിൽക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. “
ദൈവത്തിന് സ്നേഹമില്ലാത്തതു കൊണ്ടല്ല , പാപിയെ ശിക്ഷിക്കുന്നത്. പാപിയെ രക്ഷിപ്പാൽ വേണ്ടതെല്ലാം ദൈവം
ചെയ്ത് തന്നിട്ടും,അത് നിരസിക്കുന്നതാണ് ശിക്ഷക്ക് കാരണം.
അത് മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നതണ് .
