യോഹന്നാൻ 2:13 ൽ
“യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി” എന്ന് വായിക്കുന്നു .
മിസ്രയീമിൽ നിന്നും യിസ്രയേൽ ജനം പുറപ്പെട്ട രാത്രിയിൽ
പെസഹാ കുഞ്ഞാടിനെ അറുത്ത് രക്തം അവരുടെ വീടിൻ്റെ കട്ടള
കാലിൻ മേലും കുറുമ്പടിമേലും പുരട്ടിയതും ,കുഞ്ഞാടിൻ്റെ മാംസം ഭക്ഷിച്ചതും പുറപ്പാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ വിവരി
ച്ചിട്ടുണ്ട്. അന്ന് ഈ സംഭവത്തെ യഹോവയുടെ പെസഹ എന്നായി
രുന്നു വിളിച്ചിരുന്നത്.
“അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു ” (2:11 ) .
ഇത് ആണ്ടുതോറും ആചരിക്കേണമെന്ന് മോശെ ജനത്തോട് പറഞ്ഞിരുന്നു .
“ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം (12:14), “പെസഹ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും നൽകിയിരുന്നു .,
സംഖ്യാപുസ്തകത്തിലും ഇതിനെ വിളിച്ചിരുന്നത്,
”ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു (28:16).”
യഹോവയുടെ പെസഹ ആചരിക്കുന്നവർ യഹോവ നൽകിയ
നിയമങ്ങൾ പാലിക്കണം .അവരവരുടെ ഇഷ്ടാനുസരണം ഉത്സവം
ആചരിക്കുമ്പോൾ അത് യഹോവയുടെ ഉത്സവം അല്ല.
യോഹന്നാൻ്റെ സുവിശേഷത്തിൽ വന്നപ്പോൾ യഹോവയുടെ പെസഹ എന്നത് യഹൂദൻ്റെ പെസഹ ആയി. യോഹന്നാൻ 6:4 ലും
11:55 ലും യഹൂദൻ്റെ പെസഹ എന്നാണ് കാണുന്നത് .
മിസ്രയീമിൽ ആയിരുന്ന യഹൂദന്മാരെ ദൈവം പുറപ്പാട് 3: 7 ൽ
വിളിക്കുന്നത് “മിസ്രയീമിലുള്ള
എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു ” എന്നാണ് . അവർ ദൈവത്തിന്
“എൻ്റെ ജനം ” ആയിരുന്നു. എന്നാൽ അവർ കാളക്കുട്ടിയെ
ഉണ്ടാക്കി ആരാധിച്ചപ്പോൾ യഹോവ മോശെയോട് പറയുന്നത്
” നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു ( പുറ 32: 7 ) ” എന്നാണ്. ദൈവം പുറപ്പെടുവിച്ചു കൊണ്ടുവന്ന ദൈവത്തിൻ്റെ
ജനം ഇപ്പോൾ മോശെ കൊണ്ടുവന്ന മോശെയുടെ ജനം ആയി .
വഷളത്തം പ്രവർത്തിക്കുന്നവരെ
“എൻ്റെ ജനം ” എന്നു പറയുവാൻ ദൈവത്തിന് കഴിയില്ല .
നല്ല ഉദ്ദേശ്യത്തിൽ നല്ല രീതിയിൽ തുടങ്ങിയതാണ് പെസഹ .
എന്നാൽ ദൈവിക നിയമങ്ങൾ ലംഘിച്ചപ്പോൾ പെസഹ വെറും
ഒരു ഉത്സവമായി മാറി. ദൈവം കൊണ്ടുവന്ന ദൈവത്തിൻ്റെ
ജനം വഷളായപ്പോൾ ദൈവത്തിൻ്റെ അല്ലാതായി.
ഇതു തന്നെയാണ് ദൈവസഭക്കും സംഭവിച്ചിരിക്കുന്നത്. നല്ല
ഉദ്ദേശ്യത്തോടെ തുടങ്ങിയ പലതും ഇന്ന് സഭക്ക് അപമാനവും
ബാധ്യതയും ആയി. സഭ ദൈവിക പ്രമാണം ലംഘിക്കുമ്പോൾ
വെറും ക്ലബുകളായി മാറുന്നു . ദൈവാധിപത്യം ജനാധിപത്യത്തി
ലേക്കും , അവിടെ നിന്ന് ഏകാധിപത്യത്തിലേക്കും വഴി മാറുമ്പോൾ
സഭയുടെ സാക്ഷ്യം നഷ്ടമാകുന്നു. ആരാധന വെറും ആരവമായും
പ്രഭാഷണങ്ങൾ വിനോദിപ്പിക്കലായും മാറി. മിസ്രയീമിൽ ക്ഷാമം
വരുന്നതിനു മുൻപ്
“മെലിഞ്ഞ പശുക്കൾ “
“കൊഴുത്ത പശുക്കളെ ” വിഴുങ്ങുന്നതായി കാണിച്ചതു പോലെ ജഡികന്മാർ
സഭയിൽ മേൽകൈ നേടുകയാണ് .
ഞാൻ “എൻ്റെ സഭയെ ” പണിയും എന്നാണ് കർത്താവ് പറഞ്ഞത് . ദൈവത്തിൻ്റെ സഭ ദൈവത്തിൻ്റെ ചട്ടപ്രകാരം മുന്നേറുന്ന സഭയാണ്. ദൈവത്തിൻ്റെ എന്ന് പറയാൻ ദൈവം
ലജ്ജിക്കുന്ന സഭയിൽ പിശാച് അഴിഞ്ഞാടും. പാതാള ഗോപുര
ങ്ങൾ ജഡികന്മാർ വാഴുന്ന സഭകളെ തകർക്കും. സംശയമില്ല.
