കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും ആയൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരക്കര -വാളകം ഭാഗങ്ങളിൽ ആഗസ്റ്റ് 4 ചൊവ്വ രാവിലെ 10 മുതൽ പരസ്യയോഗവും ഭവന സന്ദർശനവും നടക്കും. ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം നൽകുന്നു.