ദോഹ: അഗാപെ ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ‘ഡിവൈൻ എൻകൗണ്ടർ 2026’ ആത്മീയ സംഗമം ഓഗസ്റ്റ് 4 മുതൽ 7 വരെ ഐൻ ഖാലിദിലെ ചർച്ച് ആരാധനാലയത്തിൽ നടക്കും. പാസ്റ്റർ സജിമോൻ തങ്കച്ചൻ പ്രസംഗിക്കും.
പാസ്റ്റർ ജെയിംസ് ജോണും അഗാപെ ചർച്ച് ക്വയറും സ്തുതിയാരാധനയ്ക്ക് നേതൃത്വം നൽകും. ലീഡ് പാസ്റ്റർ ലാലു ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അഗാപെ ചർച്ച് ഖത്തറിന്റെ ഡിവൈൻ എൻകൗണ്ടർ
