ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ ഓഗസ്റ്റ് 13 ന് അനുഗ്രഹമായി നടന്നു. ബൈബിൾ പഠനത്തിൽ ഡിപ്ലോമ, ബി. റ്റി. എച്ച്., എം.ഡിവ്. പൂർത്തീകരിച്ച് 90 പേർ ഗ്രാജുവേറ്റ് ചെയ്‌തു. പ്രിൻസിപ്പൽ ഡോ. ഏബ്രഹാം വെൺമണി നേതൃത്വം നൽകി, ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി. ഡോ. സ്റ്റാലിൻ തോമസ് പ്രധാന സന്ദേശം നൽകി. പാസ്റ്റർ ബാബു ചെറിയാൻ, പിറവം നിയോഗ പ്രാർത്ഥന നടത്തി. പുതിയ ബാച്ചുകൾ 2026 സെപ്റ്റംബറിൽ ആരംഭിക്കുന്നു. വിവരങ്ങൾക്ക്: 9447908196
ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ
