ചിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാതയായ
ലിസി ജെയിംസിൻ്റെ (64) മെമ്മോറിയൽ സർവീസ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 5 ന് ഗർണിയിൽ ലേക്വുഡ് (Lakewood Church,440 Hunt Club Road, Gurnee, IL) ചർച്ചിൽ നടക്കും. ശനിയാഴ്ച രാവിലെ 9 ന് കേനോഷയിൽ ജേർണി ചർച്ചിൽ ( Journey Church, 10700 75th Street, Kenosha, WI) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ വാറൻ സെമിത്തേരിയിൽ (Warren Cemetery, 1475 N Cemetery Rd, Gurnee) സംസ്കരിക്കും. ഐപിസി ചിക്കാഗോ ബഥേൽ സഭാംഗമാണ്.
ഭർത്താവ്: റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യു (മണിക്കുട്ടി) .
കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി.യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ്. മക്കൾ: ജയിൻ, ജീന. മരുമകൻ: ബാബ് മത്തായി. കൊച്ചുമക്കൾ: അലക്സ്, ഇസി. സഹോദരങ്ങൾ: സണ്ണി ചെറിയാൻ, രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ.
വാർത്ത: കുര്യൻ ഫിലിപ്പ് (847 912 5578)
