കാലിഫോർണിയ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം(74) നിര്യാതനായി. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 4 നു 11.30 നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയിൽ ആയിരുന്നു.
ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ചിന്റെയും (IGO) ലോസ് ഏഞ്ചൽസിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെയും (ICA) സ്ഥാപകനുമാണ് അദ്ദേഹം. ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു. ഐപിസി ജനറൽ സെക്രെട്ടറി, ജനറൽ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.
ഭാര്യ : ലാലി, മക്കൾ: സ്നേഹ, ആൻ,
സന്തോഷ്, ആഷ

