കുമ്പനാട്:102 മത് ഐ പി സി ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടത്തുന്നതാണ് .
ലോകമെമ്പാടുമുള്ള ഐ പി സി ക്കാരുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷനു മുമ്പായി 102 ദിവസത്തെ ഉപവാസ പ്രാർത്ഥന 2025 സെപ്റ്റംബർ 30 മുതൽ പ്രയർ ചേമ്പറിൽ നടത്തുന്നതാണ്. 20 ന് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ . വൽസൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ
കൂടിയ ജനറൽ കൗൺസിൽ, കൺവൻഷൻ്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെ തിരഞ്ഞെടുത്തു .കമ്മിറ്റികൾ വിപുലീകരിക്കുന്നതാണ് .
ആരാധന , പ്രവർത്തനം , സാക്ഷീകരണം എന്നതാണ് കൺവൻഷൻ്റെ ചിന്താവിഷയം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ശുശ്രൂഷകന്മാരും
വിശ്വാസികളും യോഗങ്ങളിൽ പങ്കെടുക്കുന്നതാണ് .കൺവൻഷൻ
ബജറ്റ് ട്രഷറാർ അവതരിപ്പിച്ചു .രണ്ട് കോടി രൂപ ചെലവ് പ്രതീഷി
ക്കുന്നു .
കൺവൻഷൻ സബ് കമ്മിറ്റി ചെയർമാൻമാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
സംഗീതം: പാസ്റ്റർ വൽസൻ ഏബ്രഹാം പബ്ളിസിറ്റി:പാസ്റ്റർ ഫിലിപ്പ് പി തോമസ്
പ്രാർത്ഥന: പാസ്റ്റർ കെ.പി .കുര്യൻ
തിരുവത്താഴം:പാസ്റ്റർ തോമസ് ജോർജ്
പന്തൽ: ബ്രദർ കാച്ചാനത്ത് വർക്കി ഏബ്രഹാം
സാമ്പത്തികം : ബ്രദർ ജോൺ ജോസഫ്
രജിസ്ട്രേഷൻ: പാസ്റ്റർ കെ .കോശി
റിസപ്ഷൻ: പാസ്റ്റർ റെജി ഓതറ
വിജിലൻസ് : കേണൽ വി ഐ ലൂക്ക്
ഗതാഗതം : ബ്രദർ ചെറിയാൻ ജോർജ്
വെയ്സ്റ്റ് മാനേജ്മെൻ്റ് : പാസ്റ്റർ പി എ ജോർജ്
പൊളൂഷൻ: പാസ്റ്റർ സാം പനച്ചയിൽ
മെഡിക്കൽ: ഡോക്ടർ ജോർജ് തോമസ്
കൗൺസലിംഗ്: പാസ്റ്റർ ജയിംസ് ചാക്കോ
സ്തോത്രകാഴ്ച:പാസ്റ്റർ വർഗീസ് മാത്യു
ഹിന്ദിയോഗം :പാസ്റ്റർ രാജൻ ചാക്കോ
യൂത്ത് അഡ്വാൻസ്: പാസ്റ്റർ കിംഗ്സ്ലി ചെല്ലൻ
താമസം:പാസ്റ്റർ പി ജി എബ്രഹാം
പാർക്കിംഗ് : ബ്രദർ എബി പെരുംമ്പെട്ടി.
വാർത്ത: പാസ്റ്റർ ഫിലിപ്പ് പി തോമസ്
പബ്ളിസിറ്റി ചെയർമാൻ
102 ദിവസത്തെ ഉപവാസ പ്രാർത്ഥനയോടെ102 മത് കുമ്പനാട് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു
