PYPA കോട്ടയം മേഖലയുടെ എഡ്യൂക്കേഷണൽ എംപവർമെന്റ് സ്കോളർഷിപ്പ് (KEYS) പ്രോജക്ട് 2025-29 പ്രവർത്തനം ആരംഭിച്ചു.
മാർച്ച് 31 വരെ അപേക്ഷിക്കാം.
“വെളിച്ചം, അറിവ്, വളർച്ച – ഇവയാണ് ഒരു സമൂഹത്തിന്റെ അടിസ്ഥാനം. ഈ ദർശനം മുൻനിർത്തി, പെന്തക്കോസ്ത് യുവജന സംഘടനയായ പി വൈ പി എ കോട്ടയം മേഖല, ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധതാ പ്രോജക്ടിന് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. അറിവിന്റെ വെളിച്ചം കൂടുതൽ പേരിലേക്ക് എത്തിക്കാനായി, 2025-2029 വർഷത്തേക്കുള്ള മഹത്തായ സ്കോളർഷിപ്പ് പ്രോജക്ട് ആണ് ആരംഭിച്ചത്.
PYPA KOTTAYAM ZONE എഡ്യൂക്കേഷണൽ എംപവർമെന്റ് സ്കോളർഷിപ്പ് (KEYS). ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുക എന്ന ആപ്തവാക്യം പോലെ, അർഹരായവർക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.”
“കോട്ടയം മേഖലയിലെ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻമാരുടെയും, യുവജനങ്ങളുടെയും ഭാവി ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. ഇതിലൂടെ, മികച്ച വിദ്യാഭ്യാസം എത്തിക്കുകയും, സമൂഹത്തിന് മുതൽക്കൂട്ടാകുന്ന പ്രൊഫഷണലുകളെയും വാർത്തെടുക്കാൻ കോട്ടയം മേഖല PYPA ലക്ഷ്യമിടുന്നു.
ഈ സ്കോളർഷിപ്പ് പ്രോജക്ടിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്:
- പാസ്റ്റേഴ്സ് എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് (Pastors Educational Scholarship) കോട്ടയം മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന ദൈവദാസന്മാർക്ക് വേണ്ടി.
എസ്.എസ്.എൽ.സി. (SSLC) തലം മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് (PG) തലം വരെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്നതിന്.
കോട്ടയം മേഖലയിൽ ശുശ്രൂഷിക്കുന്ന 100 പാസ്റ്റേഴ്സിന് ഈ സഹായം എത്തിക്കും. കോഴ്സിന്റെ പ്രാരംഭം മുതൽ പൂർത്തിയാക്കുന്നതുവരെയുള്ള മൊത്തം ഫീസ് സ്കോളർഷിപ്പായി കോട്ടയം മേഖല PYPA നൽകുന്നു. - 🛠️ സ്കിൽ ഡെവലപ്മെന്റ് സ്കോളർഷിപ്പ് (Skill Development Scholarship)
- കോട്ടയം മേഖലയിലുള്ള മിടുക്കരായ, എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി.
വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ (Skill Development Courses) പഠിച്ച് നല്ലൊരു കരിയർ കെട്ടിപ്പടുക്കുന്നതിന്.
100 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാക്കും. അവരെ സ്വയംപര്യാപ്തരാക്കാൻ ഈ പദ്ധതി സഹായിക്കും. കൂടാതെ 15 വിദ്യാർത്ഥികൾക്ക് പിഎസ്സി കോച്ചിംഗ് സ്കോളർഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ആകെ 200 പേർ (100 പാസ്റ്റേഴ്സ് + 100 വിദ്യാർത്ഥികൾ).
