• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

തിരുസന്നിധിയിൽ – 9| വിവാഹം കാലഹരണപ്പെട്ട സങ്കല്‍പ്പമോ..?| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

P S Cherian - ARTICLES - December 6, 2025
Oplus_0
P S Cherian
321 views 5 secs 0 Comments

യോഹന്നാൻ്റെ സുവിശേഷത്തിൽ നിന്നുള്ള ധ്യാന ചിന്തകൾ
ആണ് എഴുതി കൊണ്ടിരുന്നത് . എന്നാൽ നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചൻ കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ച്
നടത്തിയ ഒരു പരാമർശനമാണ് ഇന്നത്തെ ചിന്താവിഷയം. പത്രവാർത്തയിലെ പ്രസക്തമായ ഭാഗം ഇങ്ങനെയാണ് .
” വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍. വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നും തന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ വിവാഹം കഴിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായി സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ തിരഞ്ഞെടുപ്പുകള്‍ പോലെത്തന്നെ കൊച്ചുമകളേയും ഇന്നത്തെയുവതികളേയും അതേ തീരുമാനമെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിന് ‘നവ്യ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ജയാ ബച്ചന്‍ മറുപടി നല്‍കിയത്. വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നാണ് താന്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ബന്ധത്തെ നിര്‍വചിക്കാന്‍ നിയമപരമായ അംഗീകാരം ഇനി ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ശരിക്കും അറിയില്ല. അത് ഡല്‍ഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും പ്രശ്‌നം, കഴിച്ചില്ലെങ്കിലും പ്രശ്‌നം. ജീവിതം ആസ്വദിക്കൂ.’ സംസാരത്തിനിടയില്‍ തമാശരൂപേണ അവര്‍ പറഞ്ഞു. “

ഓരോരുത്തർക്കും ഓരോ വിഷയത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും . വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ
മാറിക്കൊണ്ടിരിക്കയാണ് . വിവാഹം കാലഹരണപ്പെട്ട ഒരു സങ്കൽപ്പം അല്ല ,അത് ഒരു ദൈവിക സ്ഥാപനമാണ് . വിവാഹത്തെക്കുറിച്ചും
ഭാര്യാ ഭർത്താക്കന്മാരുടെ കടപ്പാടുകളെക്കുറിച്ചും ബൈബിൾ വ്യക്തമായ നിയമങ്ങൾ നൽകിയിട്ടുണ്ട് . ആദ്യ മനുഷ്യനായ ആദമിന്
ഭാര്യയെ ഉണ്ടാക്കി കൊടുത്തത് ദൈവം തന്നെയാണ് .അവർ സന്താന
പുഷ്ടിയുള്ളവരായി പെരുകാനാണ് ദൈവം പറഞ്ഞത് .ഒരു പുരുഷനും ഒരു സ്ത്രീയും പരസ്പരം സ്നേഹിച്ച് ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുവാനാണ് വിവാഹത്തിൻ്റെ ഉദ്ദേശ്യം .

വിവാഹ മോചനം സംബന്ധിച്ച് പരീശന്മാർ യേശുവിനോട് ചോദിക്കുമ്പോൾ യേശു പറഞ്ഞ മറുപടി മത്തായി സുവിശേഷത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട് .യേശു പറഞ്ഞത് …. ” അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. ” (മത്തായി 19:4‌ – 6 ,8) .
യേശു മറുപടി തുടങ്ങുമ്പോൾ ആദിയിൽ എങ്ങനെയായിരുന്നു
വെന്നും ,എട്ടാം വാര്യത്തിൽ ആദിയിൽ എങ്ങനെയല്ലായിരുന്നുവെന്നും
പറയുന്നു .ചുരുക്കത്താൻ വിവാഹത്തിൻ്റെ വ്യവസ്ഥ എന്നത് ,ആദി
യിൽ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെ തുടരണമെന്നാണ്
യേശു പറഞ്ഞത് .

ഇന്നത്തെ കാലത്തെ സൂചിപ്പിക്കുന്ന രണ്ടു് പദങ്ങളാണ് , സത്യാനന്തര
കാലം എന്നതും നവ സാധാരണം ( New normal ) എന്നതും .ഇതിൽ
നവ സാധാരണം എന്നു പറഞ്ഞാൽ ഇപ്പോൾ സാധാരണമായി
രിക്കുന്നത് എന്ന അർത്ഥമാണ് .അതായത് ഒരു കാലത്ത് സാധാരണ
മായിരുന്നത് ഇന്ന് അസാധാരണമാണ് .ഒരു കാലത്ത് അസാധാരണ
മായിരുന്നത് ഇന്ന് സാധാരണവുമാണ് .ഉദാഹരണത്തിന് അൻപത് വർഷം മുൻപ് പ്രേമ വിവാഹം അസാധാരണമായിരുന്നു .ഇന്ന് അത്
സാധാരണമാണ് .പഴയ കാലത്ത് വീട്ടുകാർ തമ്മിൽ ആലോചിച്ച് നടത്തുന്ന വിവാഹങ്ങൾ (Arranged marriage ) സാധാരണ
മായിരുന്നു . ഇന്ന് അത് അസാധാരണമാണ് .ആദിയിൽ വിവാഹം ദൈവം സ്ഥാപിച്ചത് ആണും പെണ്ണും തമ്മിൽ ആയിരുന്നു .എന്നാൽ ഇന്ന് ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും വിവാഹം
നടക്കുന്നു .ഇത് നവ സാധാരണമാണ് .എന്നാൽ ഇത് പാപമാണ് ,രതി
വൈകൃതവുമാണ് .പെൺകുട്ടികൾക്ക് ഒരു പതിനെട്ടു വയസ്സാകു
മ്പോൾ ,പെണ്ണ് പുര നിറഞ്ഞ് നിൽക്കുന്നുവെന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു .എന്നാൽ ഇന്ന് പെൺകുട്ടികൾ പഠനം കഴിഞ്ഞ്
ജോലിയും കിട്ടിയിട്ടാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് .
വിവാഹം വേണ്ടായെന്ന് ചിന്തിക്കുന്നവർ ധാരാളം ഉണ്ട് .പഴയ കാലത്ത് പുരുഷന്മാർ കൃഷിക്കാരും സ്ത്രീകൾ വീട്ടുജോലിക്കാരും
ആയിരുന്നു .വിവാഹം കൂടാതെ ഒരു സ്ത്രീക്ക് ജീവിക്കുവാൻ
നിർവാഹമില്ലായിരുന്നു .ഇന്ന് സ്ത്രീകൾക്ക് തൊഴിലും വരുമാനവും
ഉണ്ടു് .സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണ് .പിന്ന് കൂട്ടിന് ടി വി യും സ്മാർട്ട് ഫോണും ഉണ്ടു് .

ഒരു ബന്ധത്തെ നിര്‍വചിക്കാന്‍ നിയമപരമായ അംഗീകാരം ഇനി ആവശ്യമില്ലെന്നും ജയാ ബച്ചൻ പറയുന്നു .അതായത് പ്രായപൂർത്തി
യായ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് ജീവിക്കുന്നതിനും ‘ (Living
together) പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ഇന്ന് നിയമ തടസ്സമില്ല .ബൈബിൾ ഇതിനെ വ്യഭിചാരം എന്ന പാപമായി കാണുന്നു .ഇത് അധാർമ്മികമാണ് .
ബൈബിൾ വ്യക്തമായി പറയുന്നത് …” എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ (1 കൊരി 7:2,3) .
ലൈംഗികത ഒരു പാപമല്ല ,എന്നാൽ ലൈംഗിക ബന്ധം ഭാര്യാ
ഭർത്താക്കന്മാർ തമ്മിൽ ആയിരിക്കേണം .
ഭൂമിയിൽ മനുഷ്യൻ്റെ നിലനിൽപ്പിന് വിവാഹവും സന്താനങ്ങൾ
ഉണ്ടാകേണ്ടതും അനിവാര്യമാണ് .അതിന് സ്ത്രീയും പുരുഷനും
തമ്മിലാണ് വിവാഹം നടക്കേണ്ടത് .

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർ കുറെ കാലം കഴിയുമ്പോൾ ലൈംഗിക പീഠന കേസുമായി രംഗ പ്രവേശനം
ചെയ്യുന്നതും നാം കേൾക്കുന്നു .വിവാഹ വാഗ്ദാനം നൽകി പീഡി
പ്പിച്ചെന്നും ,ബലാൽസംഗം ചെയ്തുവെന്നും ഒക്കെ പരാതി വരാൻ
സാധ്യത ഉണ്ട് .രാജ്യങ്ങളുടെ നിയമങ്ങൾ മാറി വരും .എന്നാൽ ദൈവ
വചനത്തിന് മാറ്റമില്ല .ശരിയും തെറ്റും നിർവചിക്കപ്പെടേണ്ടത് ദൈവ
വചനത്തിൻ്റെ അടിസ്ഥാനത്തിലാണ് .

വിവാഹം കാലഹരണപ്പെട്ട സങ്കൽപ്പമല്ല ,ദൈവിക വ്യവസ്ഥയാണ് .
കുടുംബം ഒരു ദൈവിക സ്ഥാപനമാണ് .ആരുടെയോ വിവാഹ
ബന്ധം തകരുന്നതു കണ്ടു കൊണ്ട് മറ്റൊരാൾ വിവാഹം വേണ്ടാ
എന്ന് തീരുമാനിക്കേണ്ടതില്ല .ദിവസേന വാഹന അപകടങ്ങർ ഉണ്ടാക്കുന്നതു കൊണ്ട് നാം പേടിച്ച് യാത്ര ചെയ്യാതിരിക്കുന്നില്ല .
വല്ലപ്പോഴും വിമാന അപകടം ഉണ്ടാകുന്നതു കൊണ്ട് നാം വിമാനത്തിൽ കയറാതിരിക്കുന്നില്ല .മറ്റൊരാൾക്ക് ദഹന കേട് ഉണ്ടായത് കൊണ്ട് നാം ആഹാരം കഴിക്കാതിരിക്കുന്നില്ല .വിവാഹം
ആദിയിൽ തങ്ങനെ ആയിരുന്നുവോ ,അങ്ങനെ തന്നെ തുടരട്ടെ. നവ സാധാരണം ഈ വിഷയത്തിൽ അപകടമാണ് ..
സാമൂഹ്യ സുരക്ഷയും സമാധാനപൂർണമായ ജീവിതവും ഉറപ്പാക്കാൻ പരമാവധി മനുഷ്യർക്കും ഇണ ഉണ്ടാകുന്നതാണ് നല്ലത് എന്ന് സമൂഹ ശില്പികൾ കരുതി. സുരക്ഷിതമല്ലാത്ത ബന്ധങ്ങൾ ഉപേക്ഷിച്ചു പുതിയവ കണ്ടെത്തിയത് സംസ്കാരം വളർന്നു വന്നപ്പോഴാണ്. ലൈംഗിക രോഗങ്ങൾ, സാമ്പത്തിക നഷ്ടം, വൈകാരികമായ തളർച്ച ഇവയൊക്കെ മറ്റു ഇണകളെ തേടുന്നതിൽ നിന്നും മനുഷ്യനെ തടയുന്നു. ലൈംഗിക തൃപ്തി നൽകി സമ്പത്തു കവരുന്നതിൽ സ്ത്രീയും പുരുഷനും ഒരുപോലെ ബുദ്ധിയും കഴിവും ഉപയോഗിക്കുന്നു. ജീവിതം അങ്ങനെ അർത്ഥ ശൂന്യമായി മാറുന്നു.

TAGS:
PREVIOUS
ദോഹ പിവൈപിഎ ഒരുക്കുന്ന കാത്തിരിപ്പ് യോഗം നാളെ ഡിസം.7 ന്
NEXT
പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ ഷേർളി മാത്യു ഫ്ളോറിഡയിൽ നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1277 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
868 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
819 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
685 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
700 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
649 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
649 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
676 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
March 21, 2026
സങ്കീർത്തനങ്ങളിലൂടെ (15) |മൂഢനും ദൈവനിഷേധവും – 14-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
October 24, 2025
Echoes of Truth|Beyond the Mountain Top : Alex Mulamootil California
October 29, 2025
തിരുസന്നിധിയിൽ – 7 | നമ്മുടെ ഇടയിൽ പാർത്തദൈവം| പാസ്റ്റർ ഫിലിപ്പ് പി.തോമസ്
June 6, 2026
സങ്കീർത്തനങ്ങളിലൂടെ (21)|വിജയത്തിനായുള്ള ഒരു പ്രാർത്ഥന -20-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved