സങ്കീർത്തനം 9-ന്റെ പ്രധാന പ്രമേയം ദൈവത്തിന്റെ നിത്യരാജത്വവും സ്തുതിയുമാണ്. “കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരികുന്നു” എന്ന് എട്ടാം സങ്കീർത്തനത്തിൽ പാടിയ ദാവീദ് (8:22), “യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു” എന്ന് ഒമ്പതാം സങ്കീർത്തനത്തിൽ പറയുന്നു (9:7). സങ്കീർത്തനക്കാരൻ പലതവണ തന്റെ ശത്രുക്കളെയും അവരുടെ നാശത്തെയും പരാമർശിക്കുന്നു. പതിമൂന്നാം വാക്യത്തിലും അവസാനത്തെ രണ്ട് വാക്യങ്ങളിലും ദൈവത്തോടുള്ള ചെറിയ പ്രാർത്ഥനകളുണ്ട്. എന്നാൽ പ്രധാന ശ്രദ്ധ ദൈവത്തിന്റെ മഹത്വമാണ്.
ഈ സങ്കീർത്തനത്തിൽ രണ്ട് സാങ്കേതിക പദങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആദ്യത്തേത്, ശീർഷകത്തിൽ സൂചിപ്പിക്കുന്ന “പുത്രമരണ രാഗം” (Muth-labben – മൂത്ത്-ലബ്ബെൻ) എന്നതാണ്. മറ്റ് അനിശ്ചിത പദങ്ങളെപ്പോലെ, ഇതും ഒരു ഈണമോ വാദ്യോപകരണമോ ആണെന്ന് കരുതുന്നതാണ് നല്ലത്. പുരാതന വ്യാഖ്യാനങ്ങളിലും ആധുനിക വ്യാഖ്യാനങ്ങളിലും ഈ പദങ്ങൾ വിവർത്തനം ചെയ്തതിൽ സങ്കീർത്തനത്തിന്റെ ഉള്ളടക്കവും ദാവീദിന്റെ ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായി ബന്ധപ്പെടുത്തുന്ന നിരവധി നിർദ്ദേശങ്ങളുണ്ട്. ഹീബ്രു അക്ഷരവിന്യാസം മാറ്റുന്നതിനെ ആശ്രയിക്കുന്നവ കൃത്യമായ അർഥം ബോധ്യപ്പെടുത്തുന്നവയല്ല. സങ്കീർത്തനം തന്നെ പൊതുവായ ഭാഷയിൽ സംസാരിക്കുന്നതിനാൽ ഒരു പ്രത്യേക ചരിത്ര സംഭവവുമായി ബന്ധപ്പെടുത്താൻ ബുദ്ധിമുട്ടാണ്. എങ്കിലും എബ്രായയിൽ ‘പുത്രന്റെ മരണത്തെ സംബന്ധിച്ചതു്’ എന്നു കാണുന്നതിനാൽ എട്ടാം സങ്കീർത്തനത്തിലെ മനുഷ്യപുത്രന്റെ മരണവുമായി ബന്ധിപ്പിച്ച് ചിലർ ചിന്തിക്കുന്നന്നുണ്ട്.
രണ്ടാമത്തെ സാങ്കേതിക പദം 16-ാം വാക്യത്തിന്റെ അവസാനത്തിൽ “തന്ത്രി നാദം ” (Higgaion -ഹിഗ്ഗായോൻ) എന്നതാണ്. ഇത് “സേല” യോടൊപ്പം കാണുന്നു. ഹിഗ്ഗായോനെക്കുറിച്ചും അനിശ്ചിതത്വമുണ്ട്. ഇത് സാധാരണയായി “ധ്യാനിക്കുക” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന പദത്തിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. എന്നാൽ 16-ാം വാക്യത്തിന്റെ രണ്ടാം ഭാഗത്ത് സങ്കീർത്തനത്തിൽ ഒരു വിഭജനം വരുന്നില്ല, ഈ പദങ്ങൾ കവിതയുടെ അർത്ഥവുമായി താരതമ്യേന കുറച്ച് മാത്രം ബന്ധപ്പെട്ട സംഗീത അടയാളങ്ങളായിരിക്കാം.
സങ്കീർത്തനം 9-ന്റെ മറ്റൊരു പ്രത്യേകത, സങ്കീർത്തനം 10-ഉമായി ചേർത്താൽ അത് അക്ഷരമാലാ അക്രോസ്റ്റിക് (acrostic) ക്രമം ആണെന്നതാണ്. അതായത് സൂത്രാക്ഷര ശ്ലോക രീതി. ചില ചെറിയ അസാധാരണതകളൊഴികെ, ഓരോ രണ്ടാം വാക്യവും ഹീബ്രു അക്ഷരമാലയിലെ തുടർച്ചയായ അക്ഷരത്തോടെയാണ് ആരംഭിക്കുന്നത്.
ഗ്രീക്ക്, ലാറ്റിൻ, സിറിയക് പരിഭാഷകളിൽ ഒമ്പതും പത്തും സങ്കീർത്തനങ്ങൾ ഒറ്റ സങ്കീർത്തനമാണ്. എബ്രായ അക്ഷരമാലാ ക്രമത്തിലാണ് ഓരോ വാക്യവും എഴുതിയിട്ടുള്ളത്. എബ്രായ കവിതകളുടെ ഒരു പ്രത്യേകതയാണിത്.
ആദ്യത്തെ രണ്ട് വാക്യങ്ങളിൽ നാല് “ഞാൻ ചെയ്യും” എന്നു കാണുന്നു. യഥാർത്ഥത്തിൽ കീർത്തനക്കാരൻ ചെയ്യാൻ തീരുമാനിക്കുന്നത് അഞ്ച് കാര്യങ്ങളാണ്: നന്ദി പറയുക, പ്രകീർത്തിക്കുക, സന്തോഷിക്കുക, ആനന്ദിക്കുക, സ്തുതി പാടുക. ദൈവവും അവിടുത്തെ പ്രവൃത്തിയും ഇതിലെ പ്രധാന വിഷയമാണ്.
വാക്യങ്ങൾ 3-6 രണ്ടാം ഭാഗമാണ്. പുരാതന ആരാധകൻ സ്തുതിയുടെ സ്വരം തുടരുന്നുണ്ടെങ്കിലും, അത് ശത്രുവിന്റെ നാശത്തിനുള്ള സ്തുതിയാണ്. ഈ പ്രമേയം വാക്യങ്ങൾ 15-17-ൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആദ്യം “ശത്രു” സങ്കീർത്തനക്കാരന്റെ വ്യക്തിപരമായ ശത്രുവാണ്. പിന്നീട് പദാവലി കൂടുതൽ പൊതുവായിത്തീരുന്നു. നാലാം വാക്യത്തിൽ, നശിച്ച ശത്രുക്കളെക്കുറിച്ചുള്ള ആനന്ദം തടസ്സപ്പെടുന്നു, പിന്നീട് ദാവീദ് തന്റെ സ്വന്തം നീതീകരണത്തിലും ന്യായീകരണത്തിലും ആനന്ദിക്കുന്നു.
“ജാതികൾ” (KJV-യിൽ പലപ്പോഴും nations “ഹീഥൻ”) എന്ന പദത്തെക്കുറിച്ച് ചിലത് പറയേണ്ടതുണ്ട്. ഇത് വാക്യങ്ങൾ 5,15,17-ലും മറ്റ് പല സങ്കീർത്തനങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഹീബ്രു പദം “ഗോയിം” (goiim)ആണ്. ഏറ്റവും പഴയ അർത്ഥം വംശീയ ഗ്രൂപ്പ് എന്ന അർത്ഥത്തിലുള്ള “ജാതി”യാണ്. രാഷ്ട്രീയ അർത്ഥം തീർത്തും ദ്വിതീയമാണ്. പിന്നീട് ഈ പദം യിസ്രായേല്യരല്ലാത്ത എല്ലാ ജനതകളെയും സൂചിപ്പിക്കാൻ തുടങ്ങി, ഇന്നും കൃത്യമായി അർത്ഥമാക്കുന്നത് ജൂതരല്ലാത്തവരെയാണ്. “ജെന്റൈൽ” (gentile) ഒരു വിവർത്തനമാണ്. പക്ഷേ പലപ്പോഴും ഈ പദം തെറ്റിദ്ധരിക്കപ്പെടുന്നു. “ഹീഥൻ” ലോകത്തിന്റെ ആദിമ ഭാഗത്ത് നിന്നുള്ളവരെ സൂചിപ്പിക്കുന്നു. രാഷ്ട്രീയമായി മനസ്സിലാക്കാതിരിക്കുന്നിടത്തോളം “ജാതികൾ” ആണ് ഏറ്റവും നല്ല അർത്ഥം. അത് ഹീബ്രു എഴുത്തുകാർ സർക്കാരുകളെ ഉദ്ദേശിക്കുമ്പോൾ രാജ്യം, ഗൃഹം അല്ലെങ്കിൽ രാഷ്ട്രീയ സ്ഥാപനത്തിന്റെ പേര് തന്നെ ഉപയോഗിച്ചു. ഗോയിം അങ്ങനെ ഉപയോഗിച്ചിട്ടില്ല, ജാതികൾ ഇവിടെ ദുഷ്ടന്മാരോട് സമാന്തരമാണ്, അതായത് ദുഷ്ട ജനങ്ങളോട്.
വാക്യം 5-ന്റെ അവസാനത്തിലുള്ള പേരും വാക്യം 6-ന്റെ അവസാനത്തിലുള്ള സ്മരണയും സെമിറ്റിക് ചിന്തയുടെ മറ്റൊരു പ്രത്യേകതയിലേക്ക് ചൂണ്ടുന്നു. ഒരു മനുഷ്യന്റെ പേര് അവൻ തന്നെയാണ്. അവന്റെ ഓർമ്മ അവന്റെ നിത്യജീവനാണ്. അവന്റെ പേര് മായ്ക്കപ്പെടുകയും അവന്റെ പ്രവൃത്തികളുടെ ഓർമ്മ നശിക്കുകയും ചെയ്യുന്നത് എന്നേക്കുമുള്ള ശിക്ഷയ്ക്ക് തുല്യമാണ്.
വാക്യം 7-ൽ സങ്കീർത്തനക്കാരന്റെ ശ്രദ്ധ മാറുന്നു. അടുത്ത മൂന്ന് വാക്യങ്ങൾ മനുഷ്യരുടെ സ്തുതി പ്രകടനങ്ങളേക്കാൾ ദൈവത്തിന്റെയും അവിടുത്തെ നീതിയുടെയും ദൈവശാസ്ത്രപരമായ വിശദീകരണങ്ങളാണ്. എങ്കിലും അവ സ്തുതി അർപ്പണമാണ് . ആദ്യത്തേത് ദൈവത്തിന്റെ നിത്യത പ്രഖ്യാപിക്കുന്നു. പിന്നെ അവിടുത്തെ നീതിയെക്കുറിച്ചുള്ള മൂന്ന് പ്രസ്താവനകൾ. അവിടുത്തെ നീതിയുള്ള വിധിയുടെ ഗുണഭോക്താക്കൾ വാക്യങ്ങൾ 8-ഉം 9-ഉം ആണ്. പീഡിതർ ഭൂമിയിലെ എല്ലാ ന്യായാധിപരിലും തങ്ങളുടെ വക്താവിനെയും രക്ഷകനെയും കണ്ടെത്തും. അവിടുന്ന് നീതി ചെയ്യും (ഉല്പത്തി 18:25). വാക്യം 9, യദൃച്ചയായി, പുരോഗമന സമാന്തരത്വത്തിന്റെ നല്ല ഉദാഹരണമാണ്. ABC BDE ആണ് രൂപം. “അഭയസ്ഥാനം” (അല്ലെങ്കിൽ ശരണം,high tower, refuge KJV) എന്ന പദങ്ങൾ രണ്ട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു.
പലസ്തീൻ നഗരത്തിലെ ഗോപുരം കോട്ടയായിരുന്നു, ഏറ്റവും ഉള്ളിലുള്ള സൈനിക കോട്ട. സാധാരണയായി പാവങ്ങളും പീഡിതരും അതിന്റെ സംരക്ഷണം നിഷേധിക്കപ്പെട്ടിരുന്നെങ്കിലും, കർത്താവിൽ അവർക്ക് രക്ഷ കണ്ടെത്താം.
വാക്യങ്ങൾ 10, 11, 12 എന്നിവ സങ്കീർത്തനത്തിന്റെ കേന്ദ്രമാണ്. ഈ മൂന്ന് വാക്യങ്ങൾ മുഴുവൻ സ്തോത്രത്തിന്റെ സാരാംശം ആണ്. വിശ്വാസ പ്രസ്താവന, ദൈവത്തിന്റെ ഗുണങ്ങളുടെ പ്രഖ്യാപനം—പ്രത്യേകിച്ച് അവിടുത്തെ നീതി—ഒപ്പം സ്തുതിക്കാനുള്ള ആഹ്വാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വാക്യം 13 ഒരു പ്രാർത്ഥനയാണ്. ദൈവം പാവങ്ങളെയോ പീഡിതരെയോ ഓർക്കുന്നു എന്ന പ്രസ്താവനയ്ക്ക് ശേഷം ഇത് വരുന്നു. ദാവീദ് തന്നെ പീഡിതരോടൊപ്പം തിരിച്ചറിഞ്ഞ് തന്റെ അപേക്ഷയെ ന്യായീകരിക്കുന്നു. പിന്നീട് ദൈവത്തെ വിശ്വസ്തമായി സ്തുതിക്കുമെന്ന് തീരുമാനിക്കുന്നു.
അടുത്ത ഭാഗം വാക്യങ്ങൾ 15-18 ഉൾക്കൊള്ളുന്നു, വാക്യങ്ങൾ 3-6-നോട് സമാന്തരമാണ്. ദുഷ്ടന്മാരുടെ വിധിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും പ്രവചനങ്ങളും—അവർ സ്വയം കഷ്ടത വരുത്തിവെക്കുന്നു—ഈ ഭാഗത്തു കാണാം. വാക്യം 17-ൽ “ജാതികൾ” എന്നത് ലളിതമായി “അവിശ്വാസികൾ” എന്ന് മനസ്സിലാക്കണം.
ഈ സങ്കീർത്തനം അഞ്ച് അപേക്ഷകളോടെ അവസാനിക്കുന്നു. ആദ്യം ദൈവം എഴുന്നേൽക്കണമെന്ന നല്ല അപേക്ഷ. പിന്നെ “മനുഷ്യൻ വിജയിക്കരുതേ” എന്ന നിഷേധാത്മകം. വാക്യം 19b ഇരണ്ടും ഒരുമിച്ച് ചേർക്കുന്നു. വാക്യം 20, 19b-യോട് സമാന്തരമായി തുടരുന്നു. ജാതികളും (അല്ലെങ്കിൽ ഹീഥൻ) മനുഷ്യനും ഈ രണ്ട് വാക്യങ്ങളിൽ രണ്ടുതവണ വരുന്നു. പ്രാർത്ഥനയുടെ ഉദ്ദേശ്യം ദൈവം ന്യായാധിപനെന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുകയും മനുഷ്യർ വിധേയത്വത്തോടും വിശ്വാസത്തോടും കൂടി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യണമെന്നാണ്. ദൈവത്തെ കൂടാതെ മനുഷ്യൻ ബലഹീനനാണെന്നും ദൈവം ദുഷ്ടന്മാരെ ന്യായം വിധിക്കുമന്നും ഈ സങ്കീർത്തനം ഉറപ്പിച്ചു പറയുന്നു.
