അതി കാലത്ത് അവൻ പിന്നെയും ദേവാലയത്തിൽ ചെന്നു….
ജനമൊക്കെയും അവന്റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ
ശാസ്ത്രിന്മാരും, പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിർത്തി….!
‘Early in the morning…’
ഒരു ദിവസത്തിന്റെ ആരംഭം അവർ തുടങ്ങിയത് തന്നെ മറ്റുള്ളവർക്ക് നേരെ കുറ്റം ആരോപിച്ചുകൊണ്ടാണ്!
പരീശന്മാരും ശാസ്ത്രിമാരും യേശുവിനെ കുറ്റം ചുമത്താൻ സംഗതി അന്വേഷിച്ച് ഒരു സ്ത്രീയുമായി പ്രഭാതത്തിൽ ദേവാലയത്തിൽ എത്തി….
കൂടെ പിടിക്കപ്പെട്ടവൻ വന്നില്ല എന്നതാണ് വിരോധാഭാസം!
ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്ന് മോശയുടെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നു.
നീ ഇവളെക്കുറിച്ച് എന്തു പറയുന്നു?
What do you say about her?
സത്യത്തിൽ അവളെ കല്ലെറിഞ്ഞു കൊല്ലുവാൻ അവർ കൊണ്ടുവന്നതല്ല.
കഴിയുമെങ്കിൽ യേശുവിനെ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
യേശുവിനെ കുറ്റം ചുമത്തുക…
യേശുവിനെ പരീക്ഷിക്കുക….!
കുഴപ്പം പിടിച്ച ചോദ്യത്തിന് യേശുക്രിസ്തുവിന്റെ മറുപടി സങ്കീർണ്ണമായിട്ടുള്ള ഒന്നായിരുന്നില്ല...
വളരെ ലളിതമായ ഒരു ഉത്തരം:
ഒന്നാമത്തെ കല്ല്
(The First stone) നിങ്ങളിൽ പാപമില്ലാത്തവൻ എറിയണം!
ഒന്നാമത് ആര് എറിയും എന്നതാണ് ഇവിടുത്തെ പ്രശ്നം,
അവർ അത് കേട്ടിട്ട് മനസാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തരായി വിട്ടുപോയി….
അവസാനം യേശുവും സ്ത്രീയും മാത്രം അവശേഷിച്ചു….!
Jesus was left alone…
(John 8:8)
അവളെ കല്ലെറിയാൻ യോഗ്യൻ യേശു മാത്രം!
ഒന്നാമത്തെ കല്ലും ഒടുക്കത്തെ കല്ലും എറിയാൻ യേശു മാത്രമാണ് യോഗ്യൻ…!
യേശു പാപിനിയായ ആ സ്ത്രീയോട് ചോദിക്കുന്നു :
സ്ത്രീയെ അവർ എവിടെ?
ആരും നിന്നെ ശിക്ഷ വിധിച്ചില്ലേ???
ഇനി പാപം ചെയ്യരുത്!
(Sin no more)
▪️ മറ്റുള്ളവരെ വിധിപ്പാൻ യേശു മാത്രമാണ് യോഗ്യൻ…
▪️യേശുവിന്റെ വിധികൾ നീതിയും കരുണയും ഉള്ളതാണ്…
▪️ പാപിയെ പരസ്യമായി വിചാരണ ചെയ്യാൻ ദൈവമാഗ്രഹിക്കുന്നില്ല…
▪️പാപിയോട് വ്യക്തിപരമായി സംസാരിക്കാൻ യേശു ആഗ്രഹിക്കുന്നു…
▪️ “ഇനിയും അരുത്… “
ഒറ്റവാക്കിൽ വിധി കൽപ്പിക്കുന്നു.
ഇന്നും ആവാക്കിന് പ്രസക്തിയുണ്ട്…
ഇനിയും അരുത്!
നമ്മോടും സംസാരിക്കുന്നു…
ഇനിയും അരുത്!
കഴിഞ്ഞതൊക്കെ പോകട്ടെ, ചെയ്ത തെറ്റിനൊക്കെ മാപ്പ്…
പക്ഷെ… ഇനി അതൊന്നും ആവർത്തിക്കരുത്!
