കീഴില്ലം: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി ആൻഡ് മിഷണറി ട്രെയിനിംഗ് സെന്ററിന്റെ 43-ാമത് ബിരുദദാന ശുശ്രൂഷ 2026 ഫെബ്രുവരി 16-ന് നടന്നു. Master of Divinity, Bachelor of Theology, Diploma in Theology എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ 23 വിദ്യാർത്ഥികൾ തങ്ങളുടെ ബിരുദങ്ങൾ ഏറ്റുവാങ്ങി.
“ക്രിസ്തുവിന്റെ പരമാധികാരം” (The Supremacy of Christ) എന്നതായിരുന്നു ഈ വർഷത്തെ മുഖ്യചിന്താവിഷയം. ക്രിസ്തീയ ജീവിതത്തിലും ശുശ്രൂഷയിലും ക്രിസ്തുവിനുള്ള പരമമായ സ്ഥാനത്തെക്കുറിച്ച് മുഖ്യപ്രഭാഷകനായിരുന്ന റവ. ജോൺ വർഗീസ് സംസാരിച്ചു. തങ്ങളുടെ വിളിക്കനുസൃതമായി ക്രിസ്തുവിന്റെ കർത്തൃത്വം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ബിരുദധാരികളെ ആഹ്വാനം ചെയ്തു.
ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് (ബാബു പാസ്റ്റർ) പെനിയേൽ ബൈബിൾ സെമിനാരിയുടെ സുദീർഘമായ ചരിത്രത്തെക്കുറിച്ച് സ്മരിക്കുകയും തുടർന്ന് നടന്ന സമാപന പ്രാർത്ഥനയ്ക്കും ആഹ്വാനത്തിനും നേതൃത്വം നൽകുകയും ചെയ്തു. ബിരുദധാരികളെ കർത്താവിന്റെ ശുശ്രൂഷയ്ക്കായി സമർപ്പിച്ചുകൊണ്ടുള്ള പ്രതിഷ്ഠാ പ്രാർത്ഥനയ്ക്ക് ഡോ. വൈ. ജോർജുകുട്ടി നേതൃത്വം നൽകി.
സെമിനാരിയിലെ പുതിയ അധ്യയന വർഷത്തെ (2026-27) ക്ലാസുകൾ മെയ് നാലാം വാരത്തിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സെമിനാരി ഓഫീസുമായി ബന്ധപ്പെടുക.
Phone number: 7012248363
