ചെന്നൈ : അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ (ഏജിഐ)യുടെ മിഷൻ ഡിപ്പാർട്മെന്റ് സെക്രട്ടറിയായി പാസ്റ്റർ സജിമോൻ ബേബിയെ നിയമിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ ജനറൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഡിപ്പാർട്ട്മെന്റുകളിൽ ഒന്നാണിത്.
കൊട്ടാരക്കര പനവേലിൽ എ.ജി സഭാ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജിമോൻ ബേബി എ.ജി മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനാണ്.
കഴിഞ്ഞകാലങ്ങളിൽ ഡിസ്ട്രിക്റ്റിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഭാരവാഹി ആയിരുന്നു.
