പനവേലി : എ. ജി.കൊട്ടാരക്കര സെക്ഷൻ 2026-2028 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനവേലി ശാലേം എ. ജി. ചർച്ചിൽ ജൂലൈ 11 ശനിയാഴ്ച നടന്നു. 9,10,11തീയതികളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും പാസ്റ്റർ സജിമോൻ ബേബി നേതൃത്വം നൽകി. എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് റ്റി.ജോർജ് 2026-2028 പ്രവർത്തന വർഷത്തെ പ്രോഗ്രാം കലണ്ടർ സീനിയർ പാസ്റ്റർ ജോസ്
ജെ യ്‌ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ പത്തിന് ആരംഭിച്ച യോഗത്തിന് സെക്ഷൻ സെക്രട്ടറി പാസ്റ്റർ സിബി ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ ഷെബിൻ രാജ് പ്രാരംഭ പ്രാർത്ഥന നടത്തി.
എസ്രായുടെ പുസ്തകം 7: 6 ആസ്പദമാക്കി പഴയനിയമ കാനോൻ രൂപപ്പെടുത്തിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ധനായ ഒരു ശാസ്ത്രി കൂടിയായിരുന്നു എസ്രായെന്നും ന്യായപ്രമാണം രാപ്പകൽ ധ്യാനിച്ചത് കൊണ്ട് ദൈവത്തിനു വേണ്ടി ചെയ്യുവാൻ ഉദ്ദേശിച്ചതിലെല്ലാം അഭിവൃദ്ധി പ്രാപിച്ചുവെന്നും ഡിസ്ട്രിക്ട് സെക്രട്ടറി പ്രസംഗിച്ചു. പാസ്റ്റർ ജോർജ് വർഗീസ് കർതൃമേശയ്ക്ക് നേതൃത്വം നൽകി. മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ ഫലമായി സെക്ഷനിലെ ശുശ്രൂഷകരും പ്രാദേശിക സഭകളും ആത്മീയമായി വളരെയധികം ഉണർത്തപ്പെട്ടു.
സിസ്റ്റർ ഗ്രസമ്മ ജോർജ്, ബ്രദർ ബാബുക്കുട്ടി ജി. ബ്രദർ ബിനു കെ. പാസ്റ്റർമാരായ ബിനു തോമസ്, ദാനിയേൽ ഡേവിഡ്, ബോബിൻ തോമസ്, എന്നിവർ പ്രാർത്ഥിക്കുകയും പാസ്റ്റർ സിബി ജോൺ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ ജോസ് ജെ യുടെ ആശീർവാദത്തോടെ യോഗം സമാപിച്ചു.
വാർത്ത: പാസ്റ്റർ എബ്രഹാം കോശി
