ജോഹന്നസ്ബർഗ്: എ.ഐയുടെ (നിർമ്മിത ബുദ്ധി) ദുരുപയോഗം തടയുന്നതിന് ആഗോളതലത്തിൽ കരാർ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീപ്പ് ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകര പ്രവർത്തനങ്ങൾ എന്നിവയിൽ എ.ഐയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും പറഞ്ഞു.

എ.ഐയെ ആഗോള നന്മയ്ക്കായി ഉപയോഗിക്കണം. സാങ്കേതികവിദ്യ മുന്നേറുമ്പോൾ, അവസരങ്ങളും വിഭവങ്ങളും ചുരുക്കം ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണം. ജി 20 രാജ്യങ്ങൾക്കിടെയിൽ പരസ്പരം ഉപയോഗത്തിനായി ബഹിരാകാശ ഏജൻസികളിൽ നിന്നുള്ള സാറ്റലൈറ്റ് ഡേറ്റ ലഭ്യമാക്കാനും അപൂർവ്വ ധാതു പര്യവേക്ഷണത്തിനുമുള്ള സംരംഭങ്ങളും മോദി നിർദ്ദേശിച്ചു. വരുന്ന ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് ജി 20 രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.