കുറത്തികാട്: അസംബ്ലീസ് ഓഫ് ഗോഡ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ നംവംബർ 1 ശനിയാഴ്ച , രാവിലെ 9 :30 മുതൽ വൈകിട്ട് 4 മണിവരെ കുറത്തികാട് കർമ്മേൽ ഏ.ജി ചർച്ചിൽ ഏകദിന സെമിനാർ നടക്കും. ആരോഗ്യ കൗൺസലിംഗ് മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു.
കേരളപെന്തെക്കോസ്തു സഭകളുടെ ചരിത്രത്തിൽ പുതിയ വീക്ഷണത്തോടെയുള്ള ഒരു ചുവടുവെയ്പ്പ്. ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്നവരെ തേടിയുള്ള യാത്രയിൽ തളർന്നു പോകുന്നവർക്കു കാവലായി , കരുതലായി മാറുവാനുള്ള ഒരു പദ്ധതി.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്ന ഈ പദ്ധതിയുടെ സമർപ്പണ ശുശ്രൂഷ ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ നിർവഹിക്കും. സെൻ്റ് തോമസ് ഇവഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രതിനിധി സഭ അദ്ധ്യക്ഷനും കഴിഞ്ഞ ചില വർഷങ്ങളായി ശ്രദ്ധ പാലിയേറ്റീവ് കെയർ എന്ന പേരിൽ സ്ഥാപനത്തിലൂടെ നൂറുകണക്കിനു കുടുംബങ്ങൾക്കു ആശ്വാസം നല്കിയതുമായ റവ.ഡോ. ജോൺ മാത്യു , പാലിയേറ്റീവ്, മെഡിക്കൽ കെയറിൽ വിദഗ്ധരായ ഡോ. ജെയിംസ് ബാബു, ഡോ. ജെയ്‌സി, ഡോ. I.M.സജു എന്നിവർ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കും.
കൗൺസിംഗ് രംഗത്ത് പ്രമുഖരായ റവ. ഡോ. ഐസക്.വി.മാത്യു, റവ. ഡോ. ജെയിംസ് ജോർജ്ജ് വെൺമണി എന്നിവർ വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ ആന്തരിക സൗഖ്യം എന്ന വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുക്കും. പ്രസ്തുത മീറ്റിംഗിൽ ദീർഘവർഷങ്ങളായി സാന്ത്വന പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധ ഗായകൻ Br.ബേബിച്ചൻ,ആലപ്പുഴ ഗാനങ്ങൾ ആലപിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്യും.
ഏ.ജി.സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഷാബുജോൺ (ഇടയ്ക്കാട്) പാസ്റ്റർ സാം റോബിൻസൺ (തിരുവന്തപുരം), ബ്രദർ മാത്യു കുര്യൻ (പത്തനാപുരം) എന്നിവർ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും സഹോദരന്മാരായ ഷാജൻ കൊട്ടാരത്തിൽ, ജോൺസൺ.C.O, റോയി.കെ.യോഹന്നാൻ, സന്തോഷ് തോമസ്, രാജു ജോർജ്ജ്, മാത്യു വർഗ്ഗീസ്, Dr.അനിൽ ജോയി തോമസ്, ബിജു എബ്രഹാം, ജോസഫ് സേവ്യർ എന്നിവർ കമ്മറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.
സീറ്റുകൾ പരിമിതമായതിനാൽ സെമിനാറിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി google form പൂരിപ്പിച്ച് നൽകിയാലും.
https://forms.gle/USzVVnuYcG9yddgB8
