കായംകുളം: ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ) നടക്കും.
സെപ്റ്റംബർ14 തിങ്കൾ രാവിലെ 10 മണിക്ക് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ സെന്റർ ശുശ്രൂഷകൻ
പാസ്റ്റർ ബി. മോനച്ചൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുകയും.
15-ാം തീയതി (ചൊവ്വാ) കല്ലുംമൂട് ശാലോം ചർച്ച്
16-ാം തീയതി (ബുധൻ) മാമ്പ്ര ഹെബ്രാൻചർച്ച്
17-ാം തീയതി (വ്യാഴം)കാരിച്ചാൽ ഇമ്മാനുവൽചർച്ച്
18-ാം തീയതി (വെള്ളി)കായംകുളംഎബനേസർചർച്ച്
19-ാം തീയതി (ശനി) സമാപന സമ്മേളനംമാവേലിക്കര ശാലേംചർച്ചിലും നടക്കും.
സെന്ററിൽ ഉള്ള അനുഗൃഹീത ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. സെന്റർ വൈസ് പ്രസിഡന്റ പാസ്റ്റർ ജീ. ജോണിക്കുട്ടി, സെന്റർ സെക്രട്ടറി പാസ്റ്റർ എം. ഓ. ചെറിയാൻ ജോയിൻ സെക്രട്ടറി ബ്രദർ ജെയിംസ് മാത്യൂ , ട്രഷറാർ ബ്രദർ ഡി. എച്ച്. എഡിസൺ എന്നിവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം
