• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഉദ്ഘാടനം ഫെബ്രുവരി 18 ബുധനാഴ്ച കോട്ടയത്ത്

P S Cherian - INDIA - February 14, 2026
Oplus_0
P S Cherian
49 views 1 sec 0 Comments

കോട്ടയം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി മാസം 18-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ സീറോ മലബാർ സഭ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. പ്രസിഡൻ്റ് അഡ്വ. റോയി വാരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ മലങ്കര യാക്കോബ സഭ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, ക്നനായ സമുദായ അദ്ധ്യക്ഷൻ കുര്യാക്കോസ് മാർ സേവറിയോസ് വലിയ മെത്രാപ്പോലീത്താ, മലങ്കര ഓർത്തഡോക്‌സ് സഭ ഡോ. യൂഹാന്നോൻ മാർ ദിയസ് കൊറോസ് മെത്രാപ്പോലീത്താ, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ, എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ഓർത്തഡോക്സ‌് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,
മലങ്കര മർത്തോമ്മാ സഭ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട്, ഫെഡറേ ഷൻ ഓഫ് ഇൻഡ്യൻ അമേരിക്കൻ ക്രിസ്‌ത്യൻ ഓർഗനൈസേഷൻ (ഫിയക്കോണ) അഡ്വക്കസി ഡയറക്‌ടർ സ്റ്റാൻലി ജോർജ്ജ്, ക്രിസ്‌ത്യൻ ബിസിനസ് ഫോറം ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ.സേവ്യർകുട്ടി പുത്തേത്ത്, തോമസ് ജോൺസൺ കോർ എപ്പിസ്ക്‌കോപ്പാ, ഡോ. റ്റി. റ്റി. പ്രവീൺ, ഫാ. മാത്യൂസ് കെ. ജോർജ്ജ്, പാസ്റ്റർ തോംസൺ പി. ജോഷ്വാ, എം. പി. ജോർജ്ജ് കോറെപ്പിസ്‌ക്കോപ്പാ, ഫാ. ജോസ് ബെയ്‌സിൽ പ്ലാത്തോട്ടം, പാസ്റ്റർ അനി ജോർജ്ജ്, രാജൻ കണ്ണാട്ട്, പാസ്റ്റർ ഫെയ്ത്ത്ൺ വർഗീസ്, പാസ്റ്റർ സജി മുട്ടം, പാസ്റ്റർ ഷാജി ജോർജ്ജ്, രാജു കെ. തോമസ്, അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിക്കും.

ക്രിസ്ത‌്യൻ ചർച്ചസ് ഫെഡറേഷൻ (CCF) കോട്ടയം ആസ്ഥാനമാക്കി ഇൻഡ്യ രാജ്യം മുഴുവനും പ്രവർത്തനപരിധിയുള്ള സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ ക്രൈസ്‌തവ സഭാഗംങ്ങളായ വിശ്വാസികളുടെ സാമൂഹികവും സാസ്ക്കരികവും ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുക; മദ്യം, മയക്കുമരുന്ന് തുടങ്ങി യവക്കെതിരെ ആവശ്യമായ ബോധവൽക്കരണം സമൂഹത്തിന് നൽകുക; ക്രൈസ്‌തവ സഭാഗങ്ങൾക്ക് ആവശ്യമായ നിയമ പരിജ്ഞാനം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കൈപിടിച്ച് ഉയർത്തുക, രക്തദാനം, അവയവദാനം, തുടങ്ങി സമൂഹത്തിൽ ആവശ്യമായ കാര്യങ്ങൾക്ക് വേണ്ട അവബോധം നൽകാൻ ആവശ്യമായ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക; ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളെ കണ്ടെത്തി അവരെ ചേർത്തു നിർത്തുക;
വിദ്യാർത്ഥികളിൽ കണ്ടുവരുന്ന മൊബൈൽ അഡിക്ഷൻ ഉൾപ്പടെ ഉള്ള കാര്യങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം, കൗൺസലിംഗ് സ്‌കൂളുകളുമായി ചേർന്ന് നടത്തുക, വിവിധ മതങ്ങൾ സംസ്‌കാരത്തിൻ്റെ ഭാഗം ആണെന്നും രാജ്യത്തിന്റെ ഭരണഘടന എല്ലാ മതങ്ങളെയും അംഗീകരിക്കുന്നത് എങ്ങനെ എന്നും ബോധവാൻമാരാക്കുക, സാമ്പത്തികമായി പിന്നാക്കം ഉള്ള രോഗികൾക്ക് പ്രത്യേകിച്ച് ഡയാലിസിസ് പോലെ ഉള്ള കാര്യങ്ങൾക്ക് ആവശ്യമായ സഹായം നൽകുക, ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യം കുട്ടികളിൽ അവബോധം വളർത്തി എടുക്കുക, ക്രൈസ്‌തവ സഭകൾ യോജിക്കാൻ പറ്റുന്ന എല്ലാ തലങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.

ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ നേരിടുന്ന പീഡനങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് യു. എസ്. കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജി യൻസ് ഫ്രീഡം വെളിപ്പെടുത്തിയ സാഹചര്യത്തിലും സമയത്തുമാണ് ക്രിസ്ത‌്യൻ ചർച്ചസ് ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്നത് വളരെ പ്രാധാന്യ മുള്ള കാര്യമാണ്. ഇൻഡ്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്ന് നമ്മൾ പറയുമ്പോൾ ചില മേഖലകളിൽ അസ്വസ്ത‌ത ഉണ്ടായി ക്കൊണ്ടിരിക്കുന്നു. എല്ലാ മത വിഭാഗങ്ങളും ഒന്നിച്ചു ചേർന്ന് പരസ്‌പരം സ്നേഹ ത്തോടും ബഹുമാനത്തോടും വിട്ടുവീഴ്‌ചാ മനോഭാവത്തോടും ഒന്നിച്ചൊന്നായി കഴി യണമെന്നാണ് ക്രിസ്‌ത്യൻ ചർച്ചസ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ സംഘടനയിൽ എല്ലാ ക്രൈസ്‌തവ എപ്പിസ്കോപ്പൽ സഭകളും, പ്രൊട്ടസ്റ്റന്റ്റ് സഭകളും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. സംഘടനയുടെ രക്ഷാധികാരികളായി വിവിധ സഭകളിലെ മേലദ്ധ്യക്ഷൻമാരും, മെത്രാപ്പോലീത്തൻമാരും ഉപരക്ഷാധികാരികളായും ഉപദേശസമിതി അംഗങ്ങളായും വിവിധസഭകളിലെ ആത്മീയനേതൃത്വങ്ങളെയും, അത്മായനേതൃത്വങ്ങളെയും കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രസിഡൻ്റ് അഡ്വ. റോയി വാരിക്കാട്ട്, ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ പറഞ്ഞു.

വാർത്ത: ജോഷ്വാ മാത്യു ജനറൽ സെക്രട്ടറി

TAGS:
PREVIOUS
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രു.19 മുതൽ
NEXT
കോഴിക്കോട് ചക്കോരത്തുകുളം മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ നിര്യാതനായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1280 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
871 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
822 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
688 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
702 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
651 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
653 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
677 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
June 13, 2026
ഐപിസി കൊട്ടാരക്കര സെന്റർ സൺഡേസ്കൂൾ വിദ്യാഭ്യാസ സഹായവും മെറിറ്റ് അവാർഡ് വിതരണവും ജൂൺ 14ന്
October 1, 2025
102 ദിന ഉപവാസ പ്രാർത്ഥനക്ക് തുടക്കമായി; ഐപിസി ബാധ്യതാ രഹിതമായി
July 20, 2026
ഇരവിപേരൂരിൽ ഫിഫ്ത്ത് എൻകൗണ്ടർ നൈറ്റ്
August 6, 2026
ഡോ. ഏബ്രഹാം വെൺമണി രചിച്ച തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved