• മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

P S Cherian - INDIA - August 26, 2026
P S Cherian
59 views 12 secs 0 Comments

ഡോ.തോംസൺ കെ. മാത്യു, ഡോ. ബാബു കെ. വർഗീസ്, ഇവാ. വിൽസൺ ചേന്നനാട്ടിൽ എന്നിവർക്കാണ് അവാർഡ്

വാർത്ത: സാം കൊണ്ടാഴി, മീഡിയ കൺവീനർ

കോട്ടയം: ക്രൈസ്‌തവ സാഹിത്യ അക്കാദമിയുടെ 2025 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ക്രൈസ്തവ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വില്യം കേറി അവാർഡിന് ഡോ. തോംസൺ കെ. മാത്യുവും, കെ. വി.സൈമൺ സാർ സാഹിത്യ അവാർഡിന് ഡോ.ബാബു കെ. വർഗീസും, മിഷനറി വി. നാഗൽ കീർത്തന സാഹിത്യ അവാർഡിന് ഇവാ. വിൽസൺ ചേന്നനാട്ടിലും അർഹരായി.

വില്യം കേറി അവാർഡ് ജേതാവായ ഡോ. തോംസൺ കെ. മാത്യു കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി., യേൽ യൂണിവേഴ്‌സിറ്റി ഡിവിനിറ്റി സ്കൂളിൽ നിന്ന് എം.ഡിവ്., എസ്.ടി.എം., ഓറൽ റോബർട്സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡി.മിൻ., ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.ഡി. എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.

ഓറൽ റോബർട്‌സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് തിയോളജി ആൻഡ് മിനിസ്ട്രിയിൽ ദീർഘകാലം പ്രൊഫസറായും ഡീനായും സേവനമനുഷ്ഠിച്ച ഡോ. തോംസൺ കെ. മാത്യു, പാസ്റ്ററൽ കെയർ, ആത്മീയ നേതൃത്വം, സഭാശുശ്രൂഷ തുടങ്ങിയ മേഖലകളിൽ അധ്യാപകനായും എഴുത്തുകാരനായും അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്നു. Spiritual Identity and Spirit-Empowered Life, Spirit-led Ministry in the 21st Century, What Will Your Tombstone Say?, Ministry Between Miracles, Ministry Research Simplified തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വിവിധ രാജ്യങ്ങളിൽ സുവിശേഷപ്രഘോഷണവും ശുശ്രൂഷാ പരിശീലനവും നിർവഹിച്ചുവരുന്നു. ഭാര്യ: മോളി.

ചരിത്രകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഡോ. ബാബു കെ. വർഗീസ് ഇംഗ്ലീഷിലും മലയാളത്തിലുമായി 30-ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതത്തിൻ്റെ സമഗ്ര വികസനത്തിൽ ക്രൈസ്‌തവ മിഷണറിമാർ നൽകിയ മഹത്തായ സംഭാവനകൾ വിവരിക്കുന്ന “ആധുനിക ഭാരതം: ബൈബിളിന്റെ സൃഷ്‌ടി” എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്.

1950-ൽ പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ ജനിച്ച ഡോ. ബാബു കെ. വർഗീസ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫൊണറ്റിക്സ്, ഇന്ത്യൻ ഭാഷകൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിൽ പി.ജി. ഡിപ്ലോമകളും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. വിവിധ പ്രമുഖ പത്രമാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഭാര്യ: എൽസി. മക്കൾ: സ്നേഹ, തിമൊത്തി.

അരനൂറ്റാണ്ടായി ക്രൈസ്തവ സംഗീതരംഗത്ത് സജീവ സാന്നിധ്യമായ ഇവാ. വിൽസൺ ചേന്നനാട്ടിൽ ചെങ്ങന്നൂർ സ്വദേശിയാണ്. “സീയോൻ യാത്രയതിൽ മനമേ”, “ഇത്രത്തോളം ജയം തന്ന”, “നിൻ ദാനം ഞാൻ അനുഭവിച്ചു”, “ഉണർവിൻ വരം ലഭിപ്പാൻ”, “കഷ്ട്‌ടങ്ങൾ സാരമില്ല” തുടങ്ങിയ 350-ലധികം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്.

ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വിൽസൺ ചേന്നനാട്ടിൽ കീബോർഡ്, ഗിറ്റാർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളിൽ പ്രാവീണ്യം നേടിയ കലാകാരനാണ്. 22 ഓഡിയോ ആൽബങ്ങളും 10 വീഡിയോ ആൽബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: എൽസി. മക്കൾ: ക്രിസ്റ്റഫർ, ജാക്സൻ.

അക്കാദമിയുടെ അവാർഡ് നിർണയ യോഗത്തിൽ പ്രസിഡന്റ്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി. ദേവ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ട്രഷറർ ലിജോ വർഗീസ് പാലമറ്റം, പ്രോഗ്രാം കൺവീനർ ഷാജി മാറനാഥാ, മീഡിയ കൺവീനർ സാം കൊണ്ടാഴി എന്നിവർ അവാർഡ് നിർണയ ജൂറി അംഗങ്ങളായിരുന്നു.

നവംബറിൽ അങ്കമാലിയിൽ നടക്കുന്ന അക്കാദമിയുടെ 38 മത് വാർഷിക സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.

TAGS:
PREVIOUS
ചെങ്ങന്നൂർ നികരുംപുറം മൈലംതറയിൽ പാസ്റ്റർ എം.എം. ജോൺസൺ(56) നിര്യാതനായി
NEXT
സുവിശേഷയോഗവും സംഗീതവിരുന്നും ഇന്നു മുതൽ ഓതറയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2699 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1882 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1681 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1006 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1319 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1238 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1200 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 18, 2025
റ്റി.പി.എം രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 20 മുതൽ ചെന്നൈയിൽ
October 26, 2025
ആത്മ പകർച്ചയുടെത്രിദിന റീജിനൽ യൂത്ത് ക്യാമ്പിന് അനുഗൃഹീത സമാപ്തി
August 6, 2025
ഇമ്മാനുവൽ ഗോസ്പൽ അസംബ്ലി വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ
July 26, 2026
ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭരണസമിതി
Leave a Reply

Click here to cancel reply.

Recent Posts

  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved