ഓതറ:ഐപിസി സീയോൻ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും സഭാ ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം റ്റി.ഫിലിപ്പ് അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ ബി.മോനച്ചൻ, പ്രിൻസ് തോമസ്, പി.സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും.
ഷാരുൺ വർഗീസിന്റെ നേതൃത്വത്തിൽ സിയോൻ ചർച്ച് ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.
വാർത്ത :ഷെജി ഫിലിപ്പ്
