മുളക്കുഴ: ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാസ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും.
സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ രാവിലെ 8 മുതൽ 1 വരെയാണ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് 2ന് വോട്ടെണ്ണൽ ആരംഭിക്കും. 5 മണിയോടെ ഫലം അറിയാൻ കഴിഞ്ഞേക്കും.
ദൈവസഭയുടെ കേരളാസ്റ്റേറ്റിലെ 1200 അംഗീകൃത ശുശ്രൂഷകൻമാർക്കാണ് വോട്ടവകാശം ഉള്ളത്. 2 വർഷമാണ് കൗൺസിലിൻ്റെ കാലാവധി.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി ഇലക്ഷൻ കമ്മീഷണറായും അഡ്വ. പോൾ മാത്യു റിട്ടേണിംഗ് ഓഫീസറായും പ്രവർത്തിക്കുന്നു. 15 അംഗ കൗൺസിലിലേക്ക് 33 പേരാണ് മൽസരരംഗത്തുള്ളത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ രണ്ടു ഗ്രൂപ്പ് ആണ് പ്രധാനമായും മൽസര രംഗത്തുള്ളത്.
