വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും സുൽത്താൻബത്തേരി സെന്ററും കൽപ്പറ്റ ലോക്കൽ ചർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന വചനപ്രഘോഷണവും സംഗീത വിരുന്നും 2026 ഓഗസ്റ്റ് 27 വ്യാഴം വൈകിട്ട് 6 മുതൽ – 30 ഞായർ ഉച്ചയ്ക്ക് ഒന്നു വരെ കൽപ്പറ്റ – എമിലി ഇൻഡോർ കോർട്ടിൽ വച്ച് നടക്കും.
പാസ്റ്റർമാരായ വൈ. റെജി, വിനോദ് ജേക്കബ്, ജെയ്സൺ തോമസ്, സി.ഐ. തോമസ്, റോയ് പി. ജോർജ്, ക്രിസ്റ്റഫർ ഫിലിപ്പ്, ജോബി ഇ.റ്റി., സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്ന സെന്റർ പൊതുസഭായോഗത്തോടെ സമാപിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി സമാപന സന്ദേശം നൽകും.
വാർത്ത: കെ.ജെ.ജോബ് കൽപ്പറ്റ
