ആലപ്പുഴ:സ്വതന്ത്ര ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് PYPA ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ “സാന്ത്വന സ്പർശം 2026” എന്ന പേരിൽ സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ടൊരു സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചു.
അനുഗ്രഹീതമായ സമ്മേളനത്തിൽ ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് PYPA പ്രസിഡന്റ് പാസ്റ്റർ ആമോസ് തോമസ് അധ്യക്ഷപദം അലങ്കരിച്ചു.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശീയ ത്രിവർണ്ണപതാക ഉയർത്തുകയും ചെയ്തു. PYPA പ്രവർത്തകർ ദേശീയഗാനം ആലപിച്ചു.
വാർഡ് മെമ്പർ ശ്രീ. ബൈജു, പാസ്റ്റർ റോയ് ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഗുഡ് സമരിറ്റൻ റിട്രീറ്റ് ഹോമിലെ അംഗമായ ശ്രീ.ജോസ്, യേശുക്രിസ്തുവിനെ വർണ്ണിച്ചുകൊണ്ടുള്ള മനോഹരമായ കവിത ആലപിച്ച് പരിപാടിക്ക് കൂടുതൽ അനുഗ്രഹീതമായ അന്തരീക്ഷം പകർന്നു.
തുടർന്ന് നടന്ന സ്നേഹസൽക്കാരത്തിൽ റിട്രീറ്റ് ഹോമിലെ അംഗങ്ങൾക്കൊപ്പം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.
അശരണരോടൊപ്പം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഹൃദയസ്പർശിയായ ചില നിമിഷങ്ങൾ പങ്കുവെക്കാനും സാധിച്ചു.
പരിപാടിയിൽ പങ്കെടുത്ത് സഹകരിച്ച ഏവർക്കും PYPA വൈസ് പ്രസിഡന്റ് പാസ്റ്റർ ഹരിസൺ വേണ്ണാട്ടുകാട് ഹൃദയപൂർവ്വം നന്ദി അറിയിച്ചു. പാസ്റ്റർ ജേക്കബ് പാതിരാപ്പള്ളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സ്നേഹവും കരുതലും പങ്കുവെച്ച് സ്വാതന്ത്ര്യത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് പകരുന്ന ഈ “സാന്ത്വന സ്പർശം 2026” ഏവർക്കും അനുഗ്രഹവും സന്തോഷവും പകർന്ന ഒരു ഹൃദയസ്പർശിയായ അനുഭവമായി മാറി.
ടീം PYPA
ആലപ്പുഴ വെസ്റ്റ്
