എറണാകുളം: കളമശേരി ഫെയിത്ത്സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന ജൂൺ 1 മുതൽ 7 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും മീറ്റിങ്ങുകൾ ആരംഭിക്കും.
‘നമ്മുടെ ഭവനങ്ങൾ ദൈവത്തിന്റെ വാസസ്ഥലം ആയിരിക്കട്ടെ’ (യെശയ്യാവ് 32:18) എന്നതാണ് ഉപവാസ പ്രാർത്ഥനയുടെ മുഖ്യ പ്രാർത്ഥനാ വിഷയം.
പാസ്റ്റർമാരായ വൈ റെജി, ഡോ: ഷിബു കെ മാത്യു, പ്രിൻസ് തോമസ് (റാന്നി), സാം മാത്യു, നോബിൾ പി തോമസ്, വർഗീസ് ബേബി എന്നിവർ വചന ശുശ്രൂഷ നടത്തും. സീനിയർ പാസ്റ്റർ ബാബു ജോൺ നേതൃത്വം നൽകും. വിവരങ്ങൾക്ക്:
+91 94470 38727
