തൃശൂർ :ഫുൾ ഗോസ്പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ മെയ് 3,4 ദിവസങ്ങളിൽ നടത്തറ കീർത്തിനഗറിൽ നടക്കും. വൈകീട്ട് 6 ന് പൊതുയോഗം. ദേശീയ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജിജൊ ഹെബ്‌രോന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സന്തോഷ് ജോൺ, പാസ്റ്റർ പി. എസ്സ്. ജോസഫ് എന്നിവർ നേതൃത്വം നൽകും.
