ടോറോന്റോ : ഐപിസി കാനഡ റീജിയൻ കൺവൻഷൻ ടോറോന്റോ പട്ടണത്തിൽ 2026 ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും. കാനഡയിലെ വിവിധ പ്രൊവിൻസുകളിലുള്ള സഭകളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കും. ഓഗസ്റ്റ് 2നു സംയുക്ത സഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ പാസ്റ്റർ എബി കെ. ബെൻ , ജോയിന്റ് കൺവീനർ പാസ്റ്റർ ബെറിൽ തോമസ് പബ്ലിസിറ്റി കൺവീനർ ബ്രദർ സജു യോഹന്നാൻ എന്നിവരെ കൂടാതെ വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റഴ്സായി പ്രയർ- പാസ്റ്റർ ജോസ് ജോർജ് , ക്വയർ- പാസ്റ്റർ വർഗീസ് ഈശോ , ഫിനാൻസ്- ബ്രദർ സായ്‌ൻ മാത്യു, മീഡിയ- ബ്രദർ ജോസിയാഹ് വർഗീസ്, ആശിഷ് ബെന്നി ,ഫുഡ്- ബ്രദർ ജോസഫ് ജോഷുവ എന്നിവരും പ്രവർത്തിക്കുന്നു. കൂടാതെ വിവിധ സബ് കമ്മിറ്റി കളും നിലവിൽ വന്നു.
